കാട്ടു തീയില്‍പ്പെട്ട് വനത്തിലെ മരങ്ങളും ജീവികളും നശിക്കുന്നതിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം സ്വഭാവികമായും വനങ്ങളിലുണ്ടാകുന്ന ഒരു പ്രതിഭാസമാണ് കാട്ടുതീ. എന്നാല്‍ അത് കടലില്‍ ഉണ്ടാകാറുണ്ടോ. ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. കടല്‍ ജലത്തിനുണ്ടാകുന്ന താപവ്യതിയാനമാണ്. ഇത് പരക്കുന്നതും നാശം വിതയ്ക്കുന്നതും കാട്ടുതീയുടേതിന് സമാനമായ രീതിയിലാണ്.
അതായത് ലോകത്തെമ്പാടുമുള്ള കടലുകളില്‍ ഈ പ്രതിഭാസം നടക്കുന്നുണ്ട് പക്ഷേ ഓരോ പ്രദേശത്തും അത് ഏറിയും കുറഞ്ഞുമാണെന്ന് മാത്രം. സമദ്ര ജലം അസാധാരണമാം വിധം ചൂടാവുകയും ഈ ചൂടുവെള്ളം കടലിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുകയാണ്. ഒരു കാലത്ത് ടൂറിസ്റ്റുകള്‍ക്ക് കടലിലെ ഇത്തരം ജലത്തില്‍ ഇറങ്ങുന്നത് വലിയ വിനോദമായിരുന്നു. എന്നാല്‍ ഇന്ന് വളരെ ഞെട്ടിക്കുന്ന ഒരു പ്രതിഭാസമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.
ഇതിനകം തന്നെ കടലിലെ നിരവധി ജീവി വര്‍ഗ്ഗങ്ങള്‍ ഈ പ്രതിഭാസം മൂലം തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. ജീവികള്‍ മാത്രമല്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ പറ്റി പ്പിടിച്ചു വളരുന്ന ചിലയിനം അപൂര്‍വ്വ സസ്യങ്ങള്‍ക്കും ഇത്തരം താപവ്യതിയാനം താങ്ങാന്‍ സാധിക്കുന്നില്ല. മനുഷ്യനിര്‍മ്മിതമായ പല പ്രശ്‌നങ്ങള്‍ മൂലം പ്രകൃതിയിലൊന്നാകെ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. അതിലൊന്നാണ് ആഗോള താപനം അതിന്റെ ഒരു പ്രത്യാഘാതമെന്നും കടല്‍തീ പ്രതിഭാസത്തെ വിലയിരുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്
1980 കളില്‍ നിരീക്ഷിച്ചു തുടങ്ങിയ ഈ പ്രതിഭാസം വര്‍ഷങ്ങള്‍ പിന്നിടും തോറും വര്‍ധിക്കുകയാണ്. സമുദ്ര താപനില വര്‍ധിക്കുമ്പോള്‍ അത് സമുദ്രത്തിനുള്ളില്‍ മാത്രമല്ല. കരയിലും വലിയ ദുരന്തങ്ങള്‍ ഭാവിയിലുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.
Discussion about this post