ലക്‌നൗ: അയൽവാസിയായ 8 വയസുകാരിയെ ഭീഷണിപ്പടെുത്തി ലൈംഗികപീഡനത്തിനിരയാക്കിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഉമർ ഖുറേഷി എന്ന ഇറച്ചിവിൽപ്പനക്കാരനെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്.
8 വയസുകാരിയെ കഴിഞ്ഞ ആറ് മാസമായി പീഡിപ്പിച്ചിരുന്ന പ്രതി, പെൺകുട്ടിയെ ഗർഭിണിയാക്കിയിരുന്നു. തുടർന്ന് സംഭവം പുറത്തറിയാതിരിക്കാൻ സ്വകാര്യആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം ചെയ്യാൻ നിർബന്ധിച്ചു.ലക്നൗവിലെ ഗോസൈഗഞ്ച് ബ്ലോക്കിലെ അമേഠി ഗ്രാമത്തിലാണ് സംഭവം.
ഗർഭച്ഛിദ്രത്തിന് ശേഷം വീട്ടിലെത്തിയ കുട്ടിയ്ക്ക് അമിതരക്തസ്രാവമുണ്ടായതോടെ വീട്ടുകാർ കാര്യമന്വേഷിച്ചു. തുടർന്നാണ് മാസങ്ങൾ നീണ്ട പീഡനവിവരം പുറത്തറിയുന്നത്. ആറ് മാസം മുമ്പ് ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് ഉമർ ഖുറേഷി തന്നെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് എട്ട് വയസ്സുള്ള കുട്ടി മാതാപിതാക്കളോട് പറഞ്ഞു . സംഭവത്തിന് ശേഷം സ്ഥിരമായി വീട്ടിലേക്ക് വിളിച്ച് ബലാത്സംഗം ചെയ്യാൻ തുടങ്ങി. പ്രതിഷേധിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഖുറേഷി തന്റെ കശാപ്പ് കത്തി കാണിച്ച് ബലാത്സംഗത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്കിന്റെ നിർദേശപ്രകാരം ഗർഭച്ഛിദ്രം നടത്തിയ നഴ്സിംഗ് ഹോം പോലീസ് സീൽ ചെയ്തു. ആശുപത്രി അധികൃതർക്കെതിരെ എഫ്ഐആറും ഫയൽ ചെയ്തു. അന്വേഷണത്തിൽ ആശുപത്രി ഇത്തരം നിയമവിരുദ്ധ ഗർഭഛിദ്രങ്ങൾ സ്ഥിരമായി നടത്തുന്നുണ്ടെന്നും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രി അധികൃതർ ആശുപത്രിയിൽ റെയ്ഡ് നടത്തിയപ്പോൾ സമാനമായ ഗർഭച്ഛിദ്രത്തിന് വിധേയരായ നിരവധി സ്ത്രീകളെ കണ്ടെത്തി. ഇവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും സ്വകാര്യ ആശുപത്രി അധികൃതർ പൂട്ടുകയും ചെയ്തു.
Discussion about this post