ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാരംഗത്തെ കഥകള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. പഴയ പല ഗോസിപ്പുകളും പലരുടെയും ദുരനുഭവ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ ഈ സന്ദര്‍ഭത്തില്‍ നടന്‍ മോഹന്‍ലാലിനെ ബലിയാടാക്കുകയാണ് ചിലര്‍ എന്ന ആരോപണവുമായി ആരാധകര്‍ രംഗത്തുവന്നിരിക്കുകയാണ്.
നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ചില തെറ്റായ തലക്കെട്ടുകള്‍ പൊലിപ്പിക്കാന്‍ അനാവശ്യമായി ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത് ഒരു ബന്ധവുമില്ലാത്ത വാര്‍ത്തകളില്‍ പോലും മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്നും ടിആര്‍പി റേറ്റിങ്ങിനും റീച്ചിനും വേണ്ടിയാണ് ഇത്തരത്തില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് എന്നുമാണ് ആരാധകരുടെ വാദം.
തങ്ങളുടെ ഇഷ്ടതാരത്തെ ബലിയാടാക്കി നേട്ടം കൊയ്യുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരുപറ്റം ആരാധകരുടെ വ്യത്യസ്തമായ പ്രതിഷേധമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ട്രോളുകളുടെ രൂപത്തിലാണ് പ്രതിഷേധം.
പോസ്റ്റിന് റീച്ച് കൂടുതല്‍ കിട്ടുന്നതിനുവേണ്ടിയാണ് വിവിധ മാധ്യമങ്ങള്‍ ഇത്തരത്തില്‍ ലാലേട്ടന്റെ ചിത്രങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന്റെ പേര് പോലും എവിടെയും ഇതുവരെ പ്രതിപാദിക്കാത്ത വാര്‍ത്തകളില്‍ പോലും ലാലേട്ടന്റെ തല ഫുള്‍ ഫിഗര്‍ എന്ന അവസ്ഥയാണ് ഇപ്പോഴെന്ന പരിഭവവും പലരും പങ്കുവെച്ചിട്ടുണ്ട്.
നിരവധി ഫോളോവേഴ്‌സ് ഉള്ള ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇതിനെതിരെ ട്രോളുകള്‍ വന്നിരിക്കുന്നത്. മലയാളത്തിന്റെ മോഹന്‍ലാല്‍, ഞാനില്ലാതെ എന്ത് റേറ്റിംങ്, ട്രെന്‍ടിനൊപ്പം എന്നിങ്ങനെയാണ് പോസ്റ്റിന് അനുകൂലിച്ചുകൊണ്ട് നിരവധി കമന്റുകളെത്തുന്നത്.
Discussion about this post