ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം തുടരുന്നതിനിടെ ശരിയത്ത് നിയമവും അടിച്ചേല്‍പ്പിക്കുന്നു. ബംഗ്ലാദേശിലെ ചിക്‌സ ഗ്രാമത്തിലാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്.
സംഗീതമോ ഏതെങ്കിലും തരത്തിലുള്ള സംഗീതോപകരണങ്ങളുടെ ഉപയോഗമോ ഈ ഗ്രാമത്തില്‍ കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ഇതിന് വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അവര്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് .
തുടക്കത്തില്‍ സംഗീതം ഉച്ചത്തില്‍ വെക്കുന്നത് ഗ്രാമത്തിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമൊക്കെ അസ്വസ്ഥത ജനിപ്പിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞെങ്കിലും പിന്നീട് ഇതിന്റെ സത്യാവസ്ഥ പുറത്തുവരികയായിരുന്നു. സംഗീതം ശരിയത്ത് നിയമ പ്രകാരം കേള്‍ക്കുന്നതോ പാടുന്നതോ നിഷിദ്ധമാണ്. നിയമം ഹിന്ദുക്കള്‍ക്ക് മേലും നിലവില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
ഷെയ്ഖ് ഹസീനയുടെ ഗവര്‍മെന്റിനുണ്ടായ പതനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വലിയ അക്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഹിന്ദു വിഭാഗത്തില്‍ പെട്ടവരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുക, സ്ത്രീകളെ ബലാത്സംഗം ചെയ്യുക, അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ തകര്‍ക്കുക എന്നിവയൊക്കെ സ്ഥിരം കാഴ്ച്ചകളായി മാറിയിരിക്കുകയാണ്.
Discussion about this post