വാഷിംഗ്ടണ്‍: കുസൃതികളായ അരുമ മൃഗങ്ങളെ വീട്ടില്‍ തനിച്ചാക്കി പോയാല്‍ എന്ത് സംഭവിക്കും, എന്തും സംഭവിക്കാം എന്നാണ് ഉത്തരം. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ഒക്ലഹോമയിലെ വീട്ടിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീടിനുള്ളില്‍ കളിക്കുന്നതിനിടെ വളര്‍ത്തുനായ ഒരു ബാറ്ററി കടിച്ചുപൊട്ടിക്കുകയാണ്. പിന്നാലെ ബാറ്ററിയില്‍നിന്ന് തീ ഉയരുന്നതുമാണ് വീഡിയോയിലുള്ളത്. അധികം വൈകാതെ തീ വീടിനുള്ളില്‍ ആളിപ്പടരുന്നതും വീഡിയോയില്‍ കാണാം. വീടിനുള്ളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ 36 സെക്കന്റ് മാത്രമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തല്‍സ ഫയര്‍ ഡിപാര്‍ട്ട്‌മെന്റ് പങ്കുവെച്ച വീഡിയോ കോളിന്‍ റഗ്ഗ് എന്ന വ്യക്തിയാണ് എക്‌സില്‍ ഷെയര്‍ ചെയ്തത്. തീപടര്‍ന്നതോടെ നായ ഓടിരക്ഷപ്പെടുന്നതും, പിന്നീട് തീപടരുന്നത് നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
അഗ്‌നിശമനസേന തക്ക സമയത്ത് നടത്തിയ ഇടപെടലാണ് വലിയ അപകടമൊഴിവാക്കിയത്. ഒരുപാട് ഊര്‍ജം സൂക്ഷിക്കാന്‍ കഴിവുള്ള ലിഥിയം-അയണ്‍ ബാറ്ററിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെപ്പറ്റി തല്‍സ ഫയര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ആന്‍ഡി ലിറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
NEW: Dog starts a house fire in Tulsa, Oklahoma after chewing through a portable lithium-ion battery.
The Tulsa Fire Department released the following video to warn people about the “dangers of lithium-ion batteries.”
Two dogs and a cat were filmed hanging out before one… pic.twitter.com/skTb8YEzJ6
— Collin Rugg (@CollinRugg) August 6, 2024
Discussion about this post