ന്യൂഡൽഹി: നിസാമാബാദ് ഭീകരാക്രണ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. പിഎഫ്‌ഐയുടെ ആയുധ പരിശീലകനായ യൂനുസ് എന്ന നൊസാം മുഹമ്മദ് യൂനുസിനെ ആണ് എൻഐഎ അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ സമയത്ത് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും യൂനസും ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെ.ും കൂട്ടി ഒളിവിൽ പോയതായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ കർണാടകയിലെ ബെല്ലാരിയിൽ വ്യക്തിത്വം പാടെ മറച്ചുവെച്ച് ജീവിച്ച് വരികയായിരുന്നു. ബഷീർ എന്ന പേരിൽ പ്ലംബ്ബറായിട്ടാണ് ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പിഎഫ്‌ഐ റിക്രൂട്ട് ചെയ്ത യുവാക്കൾക്കാണ് ഇയാൾ ആയുധപരിശീലനം നൽകിയിരുന്നത്. ഈ രണ്ട് രണ്ട് സംസ്ഥാനങ്ങളിലെയും പിഇ ട്രെയിനിംഗ് സ്റ്റേറ്റ് കോഓർഡിനേറ്റർ കൂടിയായിരുന്നു യൂനസ്.
ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും യുവാക്കളെ റിക്രൂട്ട് ചെയ്യാനും തീവ്രവാദികളാക്കാനും അവർക്ക് ആയുധ പരിശീലനം നൽകാനും പിഎഫ്‌ഐയുടെ നേതാക്കളും കേഡറുകളും ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസ്.
കഴിഞ്ഞ വർഷം ജൂലൈ നാലിനാണ് തെലങ്കാന പോലീസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻഐഎ കേസ് ഏറ്റെടുത്ത് വീണ്ടും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ 16 പ്രതികൾക്കെതിരെ രണ്ട് കുറ്റപത്രങ്ങളാണ് എൻഐഎ ഇതുവരെ സമർപ്പിച്ചത്
Discussion about this post