സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി യുവതി . പരാതി കൊടുത്തതിന് പ്രതികാരമായി നിവിന്‍പോളി തന്നെ ഭീഷണിപ്പെടുത്തിയെന്നും പി.ആര്‍ ടീമിനെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്നും യുവതി പൊലീസില്‍ നല്‍കിയ മറ്റൊരു പരാതിയിലും പറയുന്നു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി ഊന്നുകല്‍ എസ്.എച്ച്.ഒയ്ക്ക് കഴിഞ്ഞമാസം യുവതി പരാതി നല്‍കിയിരുന്നു.
നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിന്‍ പോളി, നിര്‍മ്മാതാവ് എ.കെ സുനില്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘത്തിനെതിരെ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് ഹോട്ടല്‍ മുറിയില്‍ ആറ് ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി
ശ്രേയ എന്ന യുവതിയാണ് തന്നെ സിനിമയില്‍ അവസരം വാങ്ങി നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നാട്ടില്‍ നിന്ന് ദുബായിലേക്ക് കൊണ്ടുപോയതെന്ന പെണ്‍കുട്ടി ആരോപിക്കുന്നു്. അവിടെ ചിത്രീകരണത്തിന്റെ ഭാഗമായി നിവിന്‍ പോളി ഉള്‍പ്പെടുന്ന സംഘം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ യുവതി ഒരുമാസം മുന്‍പ് നല്‍കിയ പരാതിയില്‍ പീഡന ആരോപണമില്ല. നിവിന്‍പോളിയും കൂട്ടരും മര്‍ദിച്ചുവെന്നായിരുന്നു ഈ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആശുപത്രി രേഖകള്‍ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞില്ല
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി നിവിന്‍ രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് ഈ പെണ്‍കുട്ടിയെ അറിയില്ലെന്നും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നടന്‍ പറഞ്ഞു.
Discussion about this post