മുംബൈ: ഇന്ത്യയിലെ ഒരു മുസ്ലീമും ഔറംഗസേബിന്റെ പിൻഗാമിയല്ലെന്നും രാജ്യത്തെ ദേശീയവാദികളായ മുസ്ലീങ്ങൾ മുഗൾ ചക്രവർത്തിയെ തങ്ങളുടെ നേതാവായി അംഗീകരിക്കുന്നില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഔറംഗബാദ് ജില്ലയിൽ ഔറംഗസേബിന്റെ ശവകുടീരം സന്ദർശിച്ച വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) തലവൻ പ്രകാശ് അംബേദ്കറിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
അകോല, സംഭാജിനഗർ, കോലാപൂർ എന്നിവിടങ്ങളിൽ സംഭവിച്ചത് യാദൃശ്ചികമല്ല, മറിച്ച് ഇതൊരു പരീക്ഷണമാണ്. എങ്ങനെയാണ് ഔറംഗസേബിനോട് ഇത്രയധികം അനുഭാവികൾ സംസ്ഥാനത്ത് ഉണ്ടായതെന്ന് ഉപമുഖ്യമന്ത്രി ചോദിച്ചു.
ഔറംഗസീബ് എങ്ങനെയാണ് നമ്മുടെ നേതാവാകുക? നമ്മുടെ രാജാവ് ഒരാൾ മാത്രമാണ്, അത് ഛത്രപതി ശിവജി മഹാരാജ് ആണ്…ഇന്ത്യയിലെ മുസ്ലീങ്ങൾ പോലും ഔറംഗസേബിന്റെ പിൻഗാമികളല്ല.ഈ രാജ്യത്തെ ദേശീയവാദികളായ മുസ്ലീങ്ങൾ അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെന്നും അവർ ഛത്രപതി ശിവാജി മഹാരാജിനെ മാത്രമാണ് തങ്ങളുടെ നേതാവായി അംഗീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരാണ് ഔറംഗസേബിന്റെ സന്തതികളെ സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്നും ഫഡ്നാവിസ് പറഞ്ഞു.
Discussion about this post