നമ്മുടെ രാജ്യത്തെ വളരെ ആധികാരികമായ രേഖയാണ് ആധാർ കാർഡ്. സുപ്രധനായ രേഖയായ ഇത് ഇന്ന് പല ആവശ്യങ്ങൾക്കും അത്യാവശ്യമാണ്. പലയിടത്തും ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയായതിനാൽ ആധാർ കാർഡിലെ ഫോട്ടോ നന്നായിരിക്കണമെന്നാണ് പലരുടേയും ആഗ്രഹം. പേര്, ജനനതീയതി, ഇമെയിൽ, ഫോൺ നമ്പർ എന്നിവ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ആധാറിലുണ്ടെങ്കിലും ഓൺലൈനായി ഫോട്ടോ മാറ്റാൻ സാധിക്കില്ല.
ആധാറിലെ ഫോട്ടോ മാറ്റുന്ന വിധം
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക – uidai.gov.in
ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക.
– ആവശ്യമായ എല്ലാ വിശദാംശങ്ങളും സമർപ്പിക്കുക.
– ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ച് ഫോം സമർപ്പിക്കുക, അവിടെ നിന്ന് ഫോട്ടോ എടുക്കുക.
– നിങ്ങൾ ജിഎസ്ടിക്കൊപ്പം 100 രൂപ നൽകേണ്ടിവരും.
നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പും ഒരു അപ്ഡേറ്റ് നമ്പറും (URN) ലഭിക്കും.
– ഈ യുആർഎൻ ഉപയോഗിച്ച് നിങ്ങളുടെ ആധാർ കാർഡിന്റെ അപ്ഡേറ്റ് ട്രാക്ക് ചെയ്യുക.
അപ്ഡേറ്റിന് 90 ദിവസം വരെ എടുത്തേക്കാം.
ആധാർ കാർഡ് നഷ്ടപ്പെട്ടാലും പരിഹാരമുണ്ട്.
1 – ആദ്യം UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് uidai.gov.in സന്ദർശിക്കുക.
2 – ഇതിന് ശേഷം ഉപയോക്താവ് നഷ്ടപ്പെട്ടതോ മറന്നതോ ആയ EID/UID ക്ലിക്ക് ചെയ്യണം. അതിനുശേഷം താഴെ കാണുന്ന മൈ ആധാർ ടാബിൽ ക്ലിക്ക് ചെയ്യണം.
3 – ഇതിനുശേഷം നിങ്ങൾക്ക് EID അല്ലെങ്കിൽ ആധാർ നമ്പർ തിരികെ ലഭിക്കണോ എന്ന് തീരുമാനിക്കാം.
4 – ഇതിനുശേഷം മുഴുവൻ പേരും ഫോൺ നമ്പറും ഇമെയിൽ വിലാസവും ക്യാപ്ച കോഡും നൽകണം.
5 – തുടർന്ന് OTP ബട്ടണിൽ ക്ലിക്ക് ചെയ്യണം. ഇതിന് ശേഷം സ്ഥിരീകരണത്തിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് OTP ലഭിക്കും
6 – ഇതിന് ശേഷം OTP നൽകണം. തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും നിങ്ങളുടെ ആധാർ നമ്പറും എൻറോൾമെന്റ് ഐഡിയും ലഭിക്കും
Discussion about this post