മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങളിലും മത്സ്യങ്ങളിലുമൊക്കെ വ്യത്യസ്ത സ്വഭാവക്കാരുണ്ട്. ഇത് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുള്ള വസ്തുതയുമാണ്. പക്ഷികളിലേക്ക് നോക്കിയാല്‍ മറ്റ് പക്ഷികളുടെ ഇര റാഞ്ചുന്ന ചില ചട്ടമ്പികളെ കാണാന്‍ കഴിയും. മറ്റ് ജീവികള്‍ക്കിടയിലും ഈ സ്വഭാവം പ്രകടമാക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ജലജീവികള്‍ക്കിടയില്‍ ചട്ടമ്പികള്‍ കുറവാണെന്ന പൊതുധാരണ തിരുത്താന്‍ സമയമായെന്നാണ് ശാസ്ത്രം പറയുന്നത്.
ജലജീവികള്‍ക്ക് ഈ ചീത്തപേര് വരുത്തി വെച്ചിരിക്കുന്നത് നീരാളികളാണ്. ഇവരാണ് ഇവിടെയുള്ള പ്രധാന ഗുണ്ടകള്‍ എന്നാണ് കണ്ടെത്തല്‍. പലപ്പോഴും ഇരപിടിക്കാന്‍ ഇവര്‍ സംഘങ്ങളായാണ് പോവുക.
പുതിയ പഠനപ്രകാരം
നീരാളികള്‍ വേട്ടയാടലില്‍ മറ്റ് മത്സ്യങ്ങളെയും ഒപ്പം കൂട്ടുന്നു എന്നാല്‍ അവ സഹകരിച്ചില്ലെങ്കില്‍ അവയുടെ മൂക്കിനിടിക്കുകയും ചെയ്യും. സെപ്റ്റംബര്‍ 23 തിങ്കളാഴ്ച നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഇത് ്, പ്രസിദ്ധമായ ബുദ്ധിശക്തിയുള്ള നീരാളികള്‍ക്ക് അവര്‍ ഇരപിടിക്കേണ്ടവ ഉള്‍പ്പെടെയുള്ള ഗ്രൂപ്പിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വളരെ അനായാസമായി തന്നെ കഴിയും സെഫലോപോഡ് സ്പീഷീസിലുള്ളവയാണ് ഈ സ്വഭാവം പ്രകടമാക്കുന്നത്. ഇവ സഹമത്സ്യങ്ങളെ ദേഷ്യം വന്ന് ആക്രമിക്കുന്നു.
മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ബിഹേവിയറിലെ പോസ്റ്റ്ഡോക്ടറല്‍ ഗവേഷകനും ഗവേഷണത്തിന്റെ മുഖ്യ രചയിതാവുമായ എഡ്വേര്‍ഡോ സാമ്പായോ ഇതേക്കുറിച്ച് പറയുന്നതിങ്ങനെയാണ് , ”സാമൂഹികത അല്ലെങ്കില്‍ സാമൂഹിക വിവരങ്ങളിലുള്ള ശ്രദ്ധ പരിണാമത്തില്‍ നാം വിചാരിക്കുന്നതിലും കൂടുതല്‍ ആഴത്തില്‍ വേരൂന്നിയതാണെന്ന് ഞാന്‍ കരുതുന്നു. ഇവര്‍ ഏതാണ്ട് നമ്മുടെ സ്വഭാവം തന്നെയാണ് കാണിക്കുന്നത്
Discussion about this post