ഓണക്കാല മദ്യവില്‍പനയില്‍ കുറവ്. പത്തു ദിവസത്തെ വില്‍പനയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്്. ഇത്തവണ 701 കോടി രൂപയുടേതാണ് മദ്യവില്‍പന. കഴിഞ്ഞ തവണയിത് 715 കോടി രൂപയായിരുന്നു . ബാറുകളുടെ എണ്ണം 812 ആയി ഉയര്‍ന്നിട്ടും ഇത്തവണ മദ്യവില്‍പന കുറഞ്ഞു. എന്നാല്‍ ഉത്രാടം ദിനത്തില്‍ മാത്രം മദ്യവില്‍പന കൂടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 4 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട് 124 കോടി രൂപയാണ് ഈ ഇനത്തില്‍ ലഭിച്ചത്.
ഇന്ന് ബെവ്‌കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്. 2021 ല്‍ മദ്യവില്‍പന 529 കോടിയായിരുന്നു. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വില്‍പ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. 2021 ല്‍ 85 കോടിയുടെ മദ്യമായിരുന്നു വിറ്റത്.
ഇതിനുപുറമെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റ് വഴിയുള്ള വില്‍പനയും കോടികള്‍ കടക്കും. 2022 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ വഴി ഉത്രാടദിനത്തില്‍ മാത്രം 12 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം ഓണനാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ വില്‍പനയും നടന്നു. മൊത്തത്തില്‍ 500 കോടിയിലേറെ രൂപയുടെ വില്‍പന നടന്നെന്നാണ് അനൗദ്യോഗിക കണക്ക്.
Discussion about this post