ഇസ്ലാമാബാദ്: 17 വര്‍ഷത്തിനിടെ അയല്‍രാജ്യങ്ങളിലേക്ക് കുടിയേറിയത് ഒരു കോടിയിലധികം പാകിസ്ഥാനികളെന്ന് റിപ്പോര്‍ട്ട് . പാകിസ്ഥാനിലെ എമിഗ്രേഷന്‍ ഘടനയെ കുറിച്ചുള്ള പള്‍സ് കണ്‍സല്‍ട്ടണ്‍സിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. എ.ആര്‍.വൈ ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2008 മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 95,56,507 പേര്‍ പാകിസ്ഥാന്‍ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 2013 മുതല്‍ 2018 വരെയുള്ള അഞ്ച് വര്‍ഷക്കാലം നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മുസ്ലീം ലീഗ് രാജ്യം ഭരിച്ചപ്പോഴാണ് രാജ്യം വിട്ടവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടിയാണ് കൂടുതല്‍ പേരും രാജ്യം വിട്ടത്. 2015ല്‍ മാത്രം ഒമ്പത് ലക്ഷം പേരാണ് തൊഴില്‍ അവസരങ്ങള്‍ തേടി രാജ്യം വിട്ടത്.
എന്നാല്‍ 2018ല്‍ ഈ സംഖ്യ മൂന്ന് ലക്ഷം ആയി കുറഞ്ഞു. 2013 മുതല്‍ 2018 വരെയുള്ള അഞ്ച് വര്‍ഷക്കാലം നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മുസ്ലീം ലീഗ് രാജ്യം ഭരിച്ചപ്പോഴാണ് രാജ്യം വിട്ടവരുടെ എണ്ണത്തില്‍ വ്യാപക വര്‍ധനവുണ്ടായത്.
കൂടാതെ, യു.കെ, ഇറാഖ്, റൊമാനിയ എന്നിവിടങ്ങളായിരുന്നു കൂടുതലും ഇവര്‍ കുടിയേറ്റത്തിനായി തിരഞ്ഞെടുത്തത് . പാകിസ്ഥാനില്‍ നിന്നുള്ള ഈ കൂട്ടകുടിയേറ്റം രാജ്യത്തിന്റെ തൊഴില്‍ സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന ആഘാതം ശക്തമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post