ലക്‌നൗ: സ്‌കൂൾ കുട്ടികളെ നിർബന്ധിപ്പിച്ച് ഇസ്ലാമിക ആചാരങ്ങൾ പിന്തുടരാൻ പ്രേരിപ്പിച്ച സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലാണ് സംഭവം. ബിഎൽഎസ് ഇന്റർനാഷണൽ സ്‌കൂളിനെതിരെയാണ് പരാതി. സ്‌കൂളിൽ പഠിക്കുന്ന മുസ്ലീം ഇതരവിദ്യാർത്ഥികളെ നിസ്‌കരിക്കാനും ബുർഖ ധരിച്ച് വരാനും പ്രേരിപ്പിക്കുന്നുവെന്നാണ് ആരോപണം. കുട്ടികൾ മാതാപിതാക്കളോട് സംഭവം പറഞ്ഞതോടെ രക്ഷിതാക്കൾ സംഘമായി സ്‌കൂളിലെത്തുകയായിരുന്നു.
ഇന്ത്യൻ ഉത്സവങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം എന്ന വ്യാജേനയായിരുന്നു കുട്ടികളിൽ ഇസ്ലാമികരീതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. ഏപ്രിൻ 18 ന് സംഘടിപ്പിച്ച അസംബ്ലിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ലോകപൈതൃക ദിനവും ഈദും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു അസംബ്ലി. അന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികളെ നിർബന്ധിച്ച് നമസ്‌കരിക്കാനും ഫാത്തിയാ പ്രാർത്ഥന നടത്താനും പ്രേരിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടരുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ സ്‌കൂൾ അധികൃതർ സംഭവത്തിൽ പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തു പ്രിൻസിപ്പൽ സോണിയ മക്ഫെർസൺ, രണ്ട് അദ്ധ്യാപകരായ കമ്പാർ റിസ്വാൻ , ഇർഫാൻ ഇലാഹി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതവും പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമാണെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.









