തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മത്സ്യബന്ധന നാടകം കളിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സർക്കാരിന് കീഴിൽ ബിഹാറിന്റെ മത്സ്യബന്ധന മേഖല വളർന്നിട്ടുണ്ടെങ്കിലും ചിലർ ഇപ്പോൾ സംസ്ഥാനത്തെ കുളങ്ങളിൽ മുങ്ങൽ പരിശീലിക്കുന്നുണ്ടെന്ന് മോദി പരിഹസിച്ചു. ബിഹാറിൽ മത്സ്യബന്ധന മേഖല വൻ വളർച്ച കൈവരിച്ചു, പക്ഷേ ഇപ്പോൾ ചിലർ സംസ്ഥാനത്തെ കുളങ്ങളിൽ മുങ്ങൽ പരിശീലിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരമാർശം.
ബെഗുസാരായിയിലെ ഭര ഗ്രാമത്തിലെ ഒരു കുളത്തിൽ രാഹുൽ ഗാന്ധി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പരാമർശം. തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ രാഹുൽ ഗാന്ധിയും എത്തിയിരുന്നു. കോൺഗ്രസ് നേതാവ് കനയ്യ കുമാറും വികാസ്ഷീൽ ഇൻസാൻ പാർട്ടി മേധാവി മുകേഷ് സഹാനിയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
സീതാമർഹി റാലിയിൽ പ്രധാനമന്ത്രി മോദി തന്നെത്തന്നെ ‘ബീഹാറിന്റെ കലയുടെ ബ്രാൻഡ് അംബാസഡർ’ എന്ന് വിശേഷിപ്പിച്ചു, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനുള്ള ആദരസൂചകമായി അർജന്റീനയുടെ ഉപരാഷ്ട്രപതിക്ക് അടുത്തിടെ ഒരു മധുബനി പെയിന്റിംഗ് സമ്മാനിച്ചതായി അദ്ദേഹം പറഞ്ഞു. ‘നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുന്നവരെ തിരഞ്ഞെടുപ്പ് രീതിയിൽ ശിക്ഷിക്കണമെന്ന്’ അദ്ദേഹം പറഞ്ഞു.









Discussion about this post