പറ്റ്‌ന: ബിഹാറിൽ വിവാഹ അഭ്യർത്ഥന നിരസിച്ച പോലീസ് ഉദ്യോഗസ്ഥയെ മതതീവ്രവാദി കൊലപ്പെടുത്തി. കതിഹാർ സ്വദേശി പ്രഭാ ഭാരതിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മുഹമ്മദ് ഹസനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. രണ്ട് വർഷം മുൻപാണ് പ്രഭ മുഹമ്മദ് ഹസനെ പരിചയപ്പെടുന്നത്. അന്ന് ഹിന്ദു പേരിൽ ആയിരുന്നു ഇയാൾ പ്രഭയുമായി അടുപ്പം സ്ഥാപിച്ചത്. അടുപ്പം പിന്നീട് പ്രണയമായതോടെ ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലുമെത്തി. എന്നാൽ ഇതിനിടെ മുഹമ്മദ് ഹസൻ മുസ്ലീമാണെന്ന് പ്രഭ മനസ്സിലാക്കുകയായിരുന്നു. ഇതോടെ ബന്ധത്തിൽ നിന്നും പിന്മാറി. ഇനി തന്നെ കാണരുത് എന്നും, വിവാഹത്തിന് താത്പര്യമില്ലെന്നും പ്രഭ ഇയാളോട് പറഞ്ഞിരുന്നു.
എന്നാൽ മുഹമ്മദ് വിവാഹത്തിനായി പ്രഭയ്ക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തി. വിവാഹം കഴിക്കണമെന്നും അല്ലെങ്കിൽ മരിച്ചു കളയുമെന്നായിരുന്നു ഭീഷണി. എന്നാൽ ഇതിന് വഴങ്ങാതിരുന്നതോടെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. നിരന്തര ഭീഷണിയെ തുടർന്ന് പ്രഭ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നാണ് സഹോദരി പറയുന്നത്. ഇതേ തുടർന്ന് വനിതാ പോലീസിൽ പരാതി നൽകിയിരുന്നെന്നും സഹോദരി പറഞ്ഞു.
കതിഹാർ പോലീസ് സ്‌റ്റേഷന് സമീപത്തെ പോലീസ് ലൈനിൽ ആയിരുന്നു പ്രഭയുടെ താമസം. ഇവിടെ നിന്നും വരുന്നതിനിടെ വിജനമായ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പ്രഭയ്ക്ക് നേരെ പ്രതി വെടിയുതിർത്തത്. സംഭവ സ്ഥലത്ത് നിന്നും മുഹമ്മദിന്റെ ഫോണും ബാഗും കണ്ടെത്തിയിരുന്നു.










