ആത്മധൈര്യത്തിന്റെ കരുത്തില്‍ മാതൃരാജ്യത്തിനായി ജീവിതം നീക്കിവെച്ച് വീരമൃത്യുവരിച്ച കുല്‍ദീപ് സിംഗിന്റെ ഭാര്യ യശ്വിനി ധക്ക. 2022 ഡിസംബര്‍ 8 നാണ് കുല്‍ദീപ് സിംഗ് വീരമൃത്യുവരിച്ചത്. ജനറല്‍ വിപിന്‍ റാവത്തിന്റെ ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു കുല്‍ദീപ്. ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ നിന്ന് കരുത്തുള്‍ക്കൊണ്ടാണ് യശ്വിനിയുടെ പുതിയ തുടക്കം. ഇത് ഒന്നിന്റെയും അവസാനമല്ല തുടക്കമാണ് എന്നാണ് സേനയില്‍ ചേര്‍ന്നതിനെ അവര്‍ വിശേഷിപ്പിച്ചത്.
2017ലായിരുന്നു സ്‌ക്വാഡന്‍ ലീഡര്‍ കുല്‍ദീപ് സിംഗുമായുള്ള യശ്വിനിയുടെ വിവാഹം. ഇരുവരും മിലിട്ടറി പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്. യശ്വിനിയുടെ പിതാവ് നീണ്ട 26 വര്‍ഷങ്ങള്‍ സൈനിക സേവനം നടത്തിയ വ്യക്തിയാണ്. നയിബ് സുബൈദാര്‍ എന്ന പദവിയിലിരിക്കേയാണ് അദ്ദേഹം വിരമിച്ചത്. ആ സമയമെല്ലാം അശ്വിനി മീററ്റില്‍ കമ്പ്യൂട്ടര്‍ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു. അതിന് ശേഷമായിരുന്നു കുല്‍ദീപ് സിംഗുമായുള്ള വിവാഹം.
ഭര്‍ത്താവിന്റെ ആകസ്മികമായ മരണം അവരെ തളര്‍ത്തുന്നതിന് പകരം കൂടുതല്‍ കരുത്തയാക്കുകയാണ് ചെയ്തത്. മരണശേഷം അവര്‍ ഉടനെടുത്ത തീരുമാനം തന്നെ സൈന്യത്തിലേക്കുള്ള ഒരു ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ കോഴ്‌സിന് ചേരാനാണ്. അങ്ങനെ അവര്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ ചേര്‍ന്നു.
ഈ തുടക്കം യശ്വിനിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഭര്‍ത്താവിന്റെയും പിതാവിന്റെയും വഴിയിലൂടെ യശ്വിനിയും സഞ്ചരിച്ചുതുടങ്ങി. കേഡറ്റിലേക്കുള്ള ആ മാറ്റം അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ‘വീര്‍ നാരി’ അഥവാ വീരമൃത്യുവരിച്ച ഒരു ജവാന്റെ ഭാര്യ എന്ന നിലയില്‍ നിരവധി പ്രതിസന്ധികളെയാണ് ഈ യാത്രയില്‍ അവര്‍ക്ക് തരണം ചെയ്യേണ്ടി വന്നത്.
പുതിയ ജീവിതശൈലി, കഠിനമായ ശാരീരിക പരിശീലനം, ഇവയൊക്കെ സമര്‍ഥമായി വിജയിച്ച് ഇന്ന് രാജ്യത്തിന് മുന്നില്‍ യശ്വിനി ധക്ക ഒരു മാതൃകയായി നില്‍ക്കുന്നു. മരണത്തിന് തളര്‍ത്താന്‍ കഴിയാത്ത ആത്മവിശ്വാസവുമായി അവര്‍ മാതൃരാജ്യത്തെ സേവിക്കാനിറങ്ങുകയാണ്.
Discussion about this post