ഇന്ത്യാക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവും കൊലവിളിയും നടത്തിയ ബ്രിട്ടീഷ് യുട്യൂബര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു ‘ലോര്‍ഡ് മൈല്‍സ്’ എന്നറിയപ്പെടുന്ന മൈല്‍സ് റൂട്ട്ലെഡ്ജ് എന്ന യുട്യൂബറാണ് സോഷ്യല്‍ മീഡിയയില്‍ വിവാദ പരാമര്‍ശം നടത്തി ഇപ്പോള്‍ കുരുക്കില്‍ പെട്ടിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ഒരാളെ പരിഹസിച്ചതിനാണ് പ്രതിഷേധമുയരുന്നത്. ‘ ഈ ഇന്ത്യാക്കാരന്‍ എന്നെ കണ്ടുപിടിക്കുമെന്ന് ഭീഷണിപ്പെടുത്തി’ എന്ന അടിക്കുറിപ്പോടെയാണ് മൈല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ ലൊക്കേഷനും താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും അയാള്‍ക്ക് പറഞ്ഞുകൊടുത്തുവെന്നും ധൈര്യമുണ്ടെങ്കില്‍ എന്നെ കണ്ടുപിടിക്കൂവെന്ന് വെല്ലുവിളിച്ചെന്നും മൈല്‍സ് പറയുന്നു.തൊട്ടുപിന്നാലെ ഇന്ത്യയിലേക്ക് ആണവായുധം വിക്ഷേപിക്കുമെന്ന രീതിയിലും മൈല്‍സ് പരാമര്‍ശിച്ചു.
ഇതോടെയാണ് മൈല്‍സിനെതിരെ പ്രതിഷേധം രൂക്ഷമായത്.” ഞാന്‍ ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രിയായാല്‍ ബ്രിട്ടീഷ് താല്‍പ്പര്യങ്ങളിലും മറ്റും ഇടപെടുന്ന വിദേശ ശക്തിയ്ക്കെതിരെ ആണവായുധമുപയോഗിച്ച് മുന്നറിയിപ്പ് നല്‍കും. ഇന്ത്യയിലും ചിലപ്പോള്‍ അവ വിക്ഷേപിച്ചേക്കാം,” മൈല്‍സ് പറഞ്ഞു.
ഇന്ത്യക്കാരോടുള്ള വെറുപ്പ് തുടര്‍ന്നുള്ള തന്റെ കമന്റിലും മൈല്‍സ് ആവര്‍ത്തിച്ച് കൊണ്ടിരിന്നു.” നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഇന്ത്യക്കാരെ ഇഷ്ടമല്ല. ഒരു ഇന്ത്യക്കാരനെ എനിക്ക് വേഗം മനസിലാകും,’അതേസമയം ഇതാദ്യമായല്ല മൈല്‍സ് ഇന്ത്യയ്ക്കെതിരെ ഇത്തരം വംശീയ അധിക്ഷേപം നടത്തുന്നത്. ഒരു വൈറസായിരുന്നെങ്കില്‍ ഇന്ത്യയിലെ ജനസംഖ്യയ്ക്ക് പരിഹാരം കണ്ടേനെ എന്ന് മൈല്‍സ് മുമ്പ് പറഞ്ഞിരുന്നു.
Discussion about this post