തിരുവനന്തപുരം: കഴിഞ്ഞ മാസം നടന്ന പിഎസ്‌സി പരീക്ഷ റദ്ദാക്കി. ഭൂരിഭാഗവും ചോദ്യങ്ങളും ഗൈഡിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) പരീക്ഷയാണ് റദ്ദാക്കിയത്. മാർച്ച് നാലിനായിരുന്നു പരീക്ഷ. ഈ പരീക്ഷയിലെ ചോദ്യ പേപ്പറിൽ 90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.
Discussion about this post