ശ്രീനഗർ: പുൽവാമയിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപ്പോരയിൽ അർദ്ധ രാത്രിയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായുള്ള പരിശോധന സുരക്ഷാ സേന തുടരുകയാണ്.
പദ്ഗംപോരയിൽ ഭീകരർ രഹസ്യമായി തമ്പടിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്.
കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ഉത്തരവാദിയായ ഭീകരനെയാണ് വധിച്ചത് എന്നാണ് സൂചന.












