Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മലയാളത്തിന്റെ കശ്മീർ ഫയൽസ്; ഇത് വാരിയംകുന്നന്റെ ചരിത്രം മാത്രമല്ല, കുഴിച്ചുമൂടപ്പെട്ട ഒരുപിടി നഗ്നസത്യങ്ങളുടെ വിളിച്ചുപറച്ചിൽ; പുഴ മുതൽ പുഴ വരെ റിവ്യൂ

by Brave India Desk
Mar 3, 2023, 07:38 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി; 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന “1921 പുഴ മുതൽ പുഴ വരെ” സിനിമയ്ക്ക് ആദ്യ ഷോകളിൽ മികച്ച പ്രതികരണം. മാപ്പിള ലഹളയായും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായും കർഷക ലഹളയായും വളച്ചൊടിച്ച് ചരിത്രപുസ്തകങ്ങളിലും പാഠപുസ്തകങ്ങളിലും അച്ചടിമഷികളിൽ രേഖപ്പെടുത്തിയ ഹിന്ദുവംശഹത്യയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുക എന്ന വലിയ ഉത്തരവാദിത്വം സംവിധായകൻ മികവോടെ നിറവേറ്റിയിട്ടുണ്ട്.

ഒരു പുഴ ഒഴുകുന്നതുപോലെ തടസമില്ലാതെ ആദ്യാവസാനം ഒഴുക്കോടെ കഥ പറയുന്ന ചിത്രം. പരിമിതികൾക്കുളളിൽ നിന്ന് മികച്ച മേക്കിംഗ്. മലയാളത്തിന്റെ കശ്മീർ ഫയൽസ് ആണ് പുഴ മുതൽ പുഴ വരെ എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഒരു സമൂഹം നേരിട്ട ക്രൂരപീഡനങ്ങൾ സിനിമയിൽ അത്ര തീവ്രതയോടെ വരച്ചിടുന്നുണ്ട് സംവിധായകൻ.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഖിലാഫത്തിന്റെ പൊളളത്തരവും അതിന്റെ മറവിൽ മലബാറിൽ മാപ്പിളരാജ്യം കിനാവ് കണ്ട മതഭ്രാന്തൻമാരുടെ വെറിപിടിച്ച ക്രൂരകൃത്യങ്ങളും ഓരോ സീനിലും നിറഞ്ഞുനിൽക്കുന്നു. എല്ലാം ദീനിന് വേണ്ടിയാണെന്ന് വിശ്വസിപ്പിച്ച് മതവെറിയൻമാർ കാട്ടിക്കൂട്ടിയ ക്രൂരതകൾ. ആയുധങ്ങളുമായി ഇരുട്ടിന്റെ മറവിൽ കോവിലകങ്ങളും ഹിന്ദുവീടുകളും തറവാടുകളും
വളഞ്ഞ് അവിടുത്തെ കുട്ടികളെയും സ്ത്രീകളെയും ജീവനോടെ ചുട്ടെരിച്ചതിന്റെയും അവരെ ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെയും മതംമാറ്റിയതിന്റെയും അറിയാക്കഥകളിലേക്ക് വെളിച്ചം വീശുന്ന ജാലകപ്പാളിയാകും സിനിമയെന്നതിൽ തർക്കമില്ല.

പൂക്കോട്ടൂർ തറവാട്ടിലെ വാല്യക്കാരനായിരുന്ന ചാത്തനിലൂടെയാണ് കഥ മുൻപോട്ടു പോകുന്നത്. മാപ്പിളമാർക്ക് എന്ത് സഹായത്തിനും മുൻപിൽ നിന്ന ഹിന്ദു പ്രമാണിമാരുടെ വീടുകളിൽ ഇരുട്ടിന്റെ മറവിൽ രക്തദാഹികളായി എത്തുന്ന കലാപകാരികൾ. രാത്രി ഖിലാഫത്തിന്റെ പിരിവ് ചോദിച്ച് വിളിച്ചുണർത്തി വാതിൽ തുറപ്പിച്ച് ചതിയിലൂടെ കഴുത്തരിഞ്ഞ കഥ. ഒപ്പം നടന്നവർ ചതിക്കില്ലെന്ന വിശ്വാസത്തിൽ വാതിൽ തുറന്നവർക്ക് ആ കാഴ്ചകൾ അവസാനത്തേത് ആയി മാറുകയാണ്. ചാത്തനായി ആർഎൽവി രാമകൃഷ്ണൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തറവാട്ടുകാരണവരായി ജോയ് മാത്യുവും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.

പോരാളിയായി ഒരുകൂട്ടം ചരിത്രകാരൻമാർ കെട്ടിപ്പൊക്കിയ വാരിയംകുന്നന്റെ ഭീരുത്വം സിനിമയിൽ ഉടനീളം സംവിധായകനും തിരക്കഥാകൃത്തുമായ രാമസിംഹൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. തലൈവാസൽ വിജയ് ആണ് വാരിയംകുന്നനായി ചിത്രത്തിൽ വേഷമിട്ടത്. ദിനേശ് പണിക്കർ, കോഴിക്കോട് നാരായണൻ നായർ, ഷോബി തിലകൻ, ഷിബു തിലകൻ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളുമായി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും രണ്ടര പതിറ്റാണ്ട് മുൻപുളള കഥയായതിനാൽ ആ കാലഘട്ടം പുന;സൃഷ്ടിക്കുന്നതിൽ നേരിട്ട വെല്ലുവിളി സംവിധാനരംഗത്തെ പരിചയസമ്പത്ത് കൊണ്ട് രാമസിംഹൻ മറികടക്കുന്നു. ഹിന്ദുക്കളുടെ തലയും ഉടലും അറുത്തിട്ട തൂവൂർ കിണറും ആ സംഭവങ്ങളുമൊക്കെ ഭയാനകത ചോർന്നുപോകാതെ സെൻസർ നിയമങ്ങളുടെ പരിമിതികളിൽ നിന്ന് സിനിമയിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.

ഇടനെഞ്ചിൽ വിങ്ങലുയർത്തുന്ന ഈ ദൃശ്യങ്ങൾ തിയറ്റർ വിട്ടാലും പ്രേക്ഷകരുടെ ഹൃദയത്തിൽ അവശേഷിക്കും. കൈയ്യടിക്ക് പകരം അവസാനനിമിഷങ്ങളിൽ തിയറ്ററുകളിൽ നിന്നുയരുന്ന നെടുവീർപ്പുകളാണ് രാമസിംഹൻ അബൂബക്കറിനുളള പൂച്ചെണ്ടുകൾ.

Tags: ഹിന്ദു വംശഹത്യരാമസിംഹൻവാരിയംകുന്നൻentertainment newsmalayalam movie1921Movie Reviewപുഴ മുതൽ പുഴ വരെPUZHA MUTHAL PUZHA VAREകശ്മീർ ഫയൽസ്
Share57
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies