Wednesday, September 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആർഎസ്എസ് ഒരു മതസംഘടനയല്ല; രാഹുൽ ഉൾപ്പെടെയുള്ളവർ അങ്ങനെ തെറ്റിദ്ധരിച്ചിരിക്കുകയാണ്; ആർഎസ്എസിൽ ഒരുപാട് നിരീശ്വരവാദികളെ ഞാൻ കണ്ടിട്ടുണ്ട്; മതം അവർക്ക് ഒരു ആദ്ധ്യാത്മിക വിഷയം മാത്രമാണ്; ദേശീയതയാണ് മുഖ്യമെന്ന് വാൾട്ടർ കെ ആൻഡേഴ്‌സൺ

by Brave India Desk
Apr 8, 2023, 01:42 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആർഎസ്എസിനെ ഒരു മതസംഘടനയായി തെറ്റിദ്ധരിച്ചുവെച്ചിരിക്കുകയാണെന്ന് യുഎസ് അക്കാദമീഷ്യനും വിഖ്യാത എഴുത്തുകാരനുമായ വാൾട്ടർ കെ ആൻഡേഴ്‌സൻ. പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലെ കുറെയധികം പേരും അങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ആർഎസ്എസിൽ നിരീശ്വരവാദികളോ അവിശ്വാസികളോ ആയ പലരെയും താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതം അവർക്ക് ഒരു ആദ്ധ്യാത്മിക വിഷയം മാത്രമാണ്. അന്നും ഇന്നും അതിനപ്പുറം പ്രാധാന്യം അവർ കൽപിക്കുന്നില്ലെന്നും ആൻഡേഴ്‌സൺ ചൂണ്ടിക്കാട്ടി.

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വാൾട്ടർ കെ ആൻഡേഴ്‌സന്റെ വാക്കുകൾ. അഞ്ച് പതിറ്റാണ്ടോളം ആർഎസ്എസിനെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ ബ്രദർഹുഡ് ഇൻ സഫ്രോൺ എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവ് ആണ് വാൾട്ടർ കെ ആൻഡേഴ്‌സൺ. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ മുൻ സൗത്ത് ഏഷ്യ മേധാവിയുമാണ് അദ്ദേഹം.

Stories you may like

ഒടുവിൽ ട്രംപിനെ തേച്ച് പാകിസ്താനും ; ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി ; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

ദേശീയവാദിയായും ഹിന്ദുവായും തന്നെ അവതരിപ്പിക്കാനുളള രാഹുലിന്റെ ശ്രമങ്ങൾക്ക് ഈ തെറ്റിദ്ധാരണ വലിയ തിരിച്ചടിയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും കോൺഗ്രസ് പാർട്ടി ദേശീയതയെ കൂടുതൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു വാൾട്ടർ ആൻഡേഴ്‌സന്റെ പ്രതികരണം. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഹിന്ദു സംസ്‌കാരവുമായി അടുപ്പമുണ്ടെന്ന് കാണിക്കാനുളള ശ്രമമാണ്. രാഹുൽ സ്വയം ഒരു ഹിന്ദുവെന്ന് കരുതുന്നുണ്ടോ എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ല. പക്ഷെ അത് ഒരു ഗുണമായി അദ്ദേഹം കാണുന്നുണ്ടെന്ന കാര്യം ഉറപ്പാണെന്നും വാൾട്ടർ ആൻഡേഴ്‌സൺ കൂട്ടിച്ചേർത്തു.

ഹിന്ദുത്വത്തെക്കുറിച്ച് ആദ്യം വ്യവസ്ഥാപിതമായി എഴുതിയ ആൾ സവർക്കർ ആണ്. അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു. ബിജെപിയും ആർഎസ്എസും കഠിനമായി അധ്വാനിച്ചാണ് ദേശീയതയെ ഒപ്പം ചേർത്തുവെക്കുന്നത്. രാഹുലും പലപ്പോഴും ശ്രമിക്കുന്നത് അതിനാണ്. ഇന്ത്യയിൽ ഒരു ദേശീയവാദിയായില്ലെങ്കിൽ ഇവിടെ വിജയിക്കാനുളള സാദ്ധ്യതയും കുറവാണ്. രാഹുൽ അതിന്റെ ധർമ്മസങ്കടത്തിലാണെന്നും വാൾട്ടർ ആൻഡേഴ്‌സൺ പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഹൈന്ദവ സന്യാസമഠങ്ങളും ആശ്രമങ്ങളും സന്ദർശിക്കുകയും ചെയ്ത രാഹുൽ മറുവശത്ത് ഹിന്ദുസമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ തുടർച്ചയായി നടത്തുന്നതും പതിവാണ്. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു വാൾട്ടർ ആൻഡേഴ്‌സനോടുളള ചോദ്യം.

Tags: രാഹുൽ ഗാന്ധിHindu nationalist organisationWalter K Andersenmisinterpreting the RSSBrotherhood in Saffronവാൾട്ടർ കെ ആൻഡേഴ്‌സൻഎൻഡിടിവിബ്രദർഹുഡ് ഇൻ സഫ്രോൺrahul gandhi
Share1TweetSendShare

Latest stories from this section

ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഇന്ത്യയിൽ മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട് തടവിൽ കഴിയുന്നത് 16,000 വിദേശികൾ ; നാടുകടത്തൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രം

ഇന്ത്യയിൽ മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട് തടവിൽ കഴിയുന്നത് 16,000 വിദേശികൾ ; നാടുകടത്തൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രം

ഞങ്ങൾക്ക് എല്ലാവരെയും നഷ്ടപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ആദ്യമായി സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്

ഞങ്ങൾക്ക് എല്ലാവരെയും നഷ്ടപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ആദ്യമായി സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

Discussion about this post

Latest News

ഒടുവിൽ ട്രംപിനെ തേച്ച് പാകിസ്താനും ; ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

ഒടുവിൽ ട്രംപിനെ തേച്ച് പാകിസ്താനും ; ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

ഐപിഎല്ലുമായി ബന്ധപ്പെട്ട് നിങ്ങൾ ഇത്ര നാളും വിചാരിച്ച ആ കാര്യം തെറ്റ്, അതിന്റെ യഥാർത്ഥ ഉടമ ആ താരം

ഐപിഎല്ലുമായി ബന്ധപ്പെട്ട് നിങ്ങൾ ഇത്ര നാളും വിചാരിച്ച ആ കാര്യം തെറ്റ്, അതിന്റെ യഥാർത്ഥ ഉടമ ആ താരം

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി ; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി ; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

എന്റെ ഏറ്റവും വലിയ രഹസ്യങ്ങൾ ഞാൻ അദ്ദേഹത്തോട് പറയും, ആകെ സംസാരിച്ച 5 മിനിറ്റ് കൊണ്ട് അയാൾ എന്നെ…; ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ഉൻമുക്ത് ചന്ദ്

എന്റെ ഏറ്റവും വലിയ രഹസ്യങ്ങൾ ഞാൻ അദ്ദേഹത്തോട് പറയും, ആകെ സംസാരിച്ച 5 മിനിറ്റ് കൊണ്ട് അയാൾ എന്നെ…; ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ഉൻമുക്ത് ചന്ദ്

ഗാസ മുനമ്പ് നിലംപരിശാക്കി, അടുത്ത ലക്ഷ്യം ഗാസ നഗരം ; കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ ; കൂട്ടത്തോടെ പാലായനം ചെയ്ത് ഗാസയിലെ ജനങ്ങൾ

ഗാസ മുനമ്പ് നിലംപരിശാക്കി, അടുത്ത ലക്ഷ്യം ഗാസ നഗരം ; കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ ; കൂട്ടത്തോടെ പാലായനം ചെയ്ത് ഗാസയിലെ ജനങ്ങൾ

 ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമർശം;സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി സമസ്ത

 ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമർശം;സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി സമസ്ത

ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies