മൂന്ന് തലയുള്ള ചീറ്റപ്പുലിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കേൾക്കുമ്പോൾ തന്നെ വിചിത്രമായി തോന്നിയേക്കാം. പക്ഷേ ചിത്രം കാണുമ്പോൾ ശരിക്കും ഇങ്ങനെയൊരു പുലി ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയം തോന്നിപ്പോകും. എന്നാൽ സംശയം വേണ്ട, ഇങ്ങനെയൊരു പുലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ ചിത്രം ലഭിച്ചത് ? ബുദ്ധിമാനായ ഒരു വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറുടെ കഴിവാണിതെന്ന് തന്നെ പറയാം.
വിംബിൾഡണിൽ നിന്നുള്ള പോൾ ഗോൾഡ്സ്റ്റീൻ എന്ന ഫോട്ടോഗ്രാഫറാണ് തന്റെ ക്യാമറയിൽ ഈ ചിത്രം പകർത്തിയത്. കെനിയയിലെ മസായ് മാര നാഷണൽ പാർക്കിൽ വച്ചാണ് ഫോട്ടോ എടുത്തത്. ഏഴ് മണിക്കൂർ കാത്ത് നിന്നാണ് ചിത്രം പകർത്തിയത്. പോൾ തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ നിമിഷം ചിത്രീകരിക്കുന്നത് കൗതുകകരമായ ഒരു അനുഭവമായിരുന്നെന്നും അദ്ദേഹം പറയുന്നു. മഴ നനഞ്ഞുകൊണ്ടാണ് താനിത ക്യാമറയിൽ പകർത്തിയത് എന്നും പോൾ വ്യക്തമാക്കി.
100 കിലോമീറ്റർ വേഗതയിലാണ് സാധാരണ ചീറ്റപ്പുലികൾ കുതിക്കുക. അതുകൊണ്ട് തന്നെ ഇവരെ അധികവും ഒന്നിച്ച് കിട്ടാറില്ല.
ചിത്രം പ്രചരിച്ചതോടെ ഫോട്ടോഗ്രാഫറെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ഇതിന് ഇന്ത്യയുടെ ദേശീയ ചിഹ്നവുമായി സാമ്യമുണ്ടെന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Discussion about this post