ജീവിതം തനിക്ക് ഇനി അധികനാളില്ല എന്ന് മനസ്സിലാക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും. ഇപ്പോഴിതാ സമാന സാഹചര്യത്തില്‍ കൂടി കടന്നുപോകുന്ന ഒരാളിന്റെ അനുഭവക്കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇരുപത്തിയഞ്ച് വയസ്സുള്ള ഈ റെഡ്ഡിറ്റ് യൂസര്‍ ആസ്‌ക് മീ എനിതിങ്ങ് പേജില്‍ പങ്കുവെച്ച അനുഭവമാണിത്.
എനിക്ക് പ്രായം ഇരുപത്തിയഞ്ച് വയസ്സാണ് പ്രായം, അപൂര്‍വ്വമായ ഒരു ന്യൂറോ മസ്‌കുലര്‍ രോഗമാണ് എന്നെ അലട്ടുന്നത്. ഇത് ഉറങ്ങാനുള്ള എന്റെ തലച്ചോറിന്റെ സെന്‍സേഷനെ തടസ്സപ്പെടുത്തുകയാണ്. രാത്രി എട്ട് മണിക്കൂര്‍ ഞാന്‍ ഉറങ്ങിയത് പോലെ കിടക്കും പക്ഷേ വിശ്രമം എനിക്ക് ലഭിക്കില്ല.
ഇതിനിടെ സ്വപ്‌നങ്ങള്‍ പോലെ കാണും പക്ഷേ ഉറക്കം ലഭിക്കില്ല. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് ആരംഭിച്ചതെങ്കിലും മാരകമായി എന്നെ ബാധിക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഹാല്യൂസിനേഷന്‍സ്, വലിയ മൂഡ്‌സ്വിങ്‌സ് ക്ഷീണം എന്നിവയൊക്കെയായിരുന്നു തുടക്കം.
ഇപ്പോള്‍ ഇതന്റെ ഹൃദയത്തെയും ഞരമ്പുകളെയും ബാധിച്ചുതുടങ്ങി. രക്ത സമ്മര്‍ദ്ദം വളരെ പെട്ടെന്നാണ് ഉയരുകയും താഴുകയും ചെയ്യുന്നത്.കഴിഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ 7 ബോര്‍ഡര്‍ലൈന്‍ ഹാര്‍ട്ട് അറ്റാക്കുകളെയും അതിജീവിച്ചു. ഇനിയെത്ര മുന്നോട്ടു പോകുമെന്ന് അറിയില്ല, എന്തായാലും ഒരു വര്‍ഷം തികയ്ക്കില്ലെന്ന് എനിക്കറിയാം
കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധിപേരാണ് ആശ്വാസവാക്കുകളുമായി എത്തുന്നത്. ചിലര്‍ മറ്റ് ചികിത്സാവിധികളും നിര്‍ദ്ദേശിക്കുന്നുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ കാണണമെന്നും വളരെ പെട്ടെന്നായിരിക്കും ജീവിതത്തില്‍ ചിലപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നതെന്നും പലരും പങ്കുവെക്കുന്നു.
Discussion about this post