കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് മാവോയിസ്റ്റിനേക്കാൾ വലിയ കമ്യൂണിസ്റ്റും മുസ്ലീം ലീഗിനേക്കാൾ വർഗീയവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തുന്ന നീക്കങ്ങൾ കേരളത്തിന്റെ പൈതൃകത്തെയും സമാധാനത്തെയും തകർക്കുകയാണെന്നും ഈ പുണ്യഭൂമിയെ അവരിൽ നിന്ന് സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് ഇന്ന് മാവോയിസ്റ്റുകളേക്കാൾ കമ്മ്യൂണിസ്റ്റും മുസ്ലീം ലീഗിനേക്കാൾ വർഗീയവുമായി മാറിയിരിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.ശംഖുമുഖത്ത് നടന്ന മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികൾ കേരളത്തെ വഞ്ചിക്കുകയാണെന്നും സംസ്ഥാനത്തിന്റെ രക്ഷയ്ക്ക് ഇനി ബിജെപിയുടെ ‘ഡബിൾ എഞ്ചിൻ’ സർക്കാർ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടത് പുതിയ രാഷ്ട്രീയമാണ്. അടുത്ത 25 വർഷത്തെ ദീർഘവീക്ഷണത്തോടെയുള്ള വികസനത്തിനായി ബിജെപിക്ക് ജനങ്ങൾ ശക്തമായ ജനവിധി നൽകണം. വികസിത ഭാരതം എന്ന ലക്ഷ്യത്തിനൊപ്പം വികസിത കേരളവും യാഥാർത്ഥ്യമാകണം. അതിന് എൻഡിഎ ഭരണത്തിൽ വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ശബരിമലയിലെ ആചാരങ്ങൾ തകർക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കങ്ങളെയും ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ള വിവാദങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, വിശ്വാസികൾക്കൊപ്പമാണ് ബിജെപി എന്ന് അടിവരയിട്ടു പറഞ്ഞു. ട്വന്റി-20 അടക്കമുള്ള പാർട്ടികൾ എൻഡിഎയുടെ ഭാഗമായത് കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണെന്നും മോദി ഓർമ്മിപ്പിച്ചു.












Discussion about this post