രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ശുഭ്മാൻ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയ ബിസിസിഐയുടെ തീരുമാനം തെറ്റിയെന്ന് നിങ്ങൾക്ക് തോന്നുണ്ടോ? ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയും ഗില്ലിന് കീഴിൽ ഇന്ത്യ കൈവിട്ടതോടെ കടുത്ത വിമർശനവുമായി മുൻ താരം മനോജ് തിവാരി രംഗത്തെത്തിയിരിക്കുകയാണ്.
ഏകദിന നായകസ്ഥാനത്ത് നിന്ന് ശുഭ്മാൻ ഗില്ലിനെ നീക്കി രോഹിത് ശർമ്മയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് മനോജ് തിവാരി ആവശ്യപ്പെട്ടു. 2027-ലെ ലോകകപ്പ് മുന്നിൽ കണ്ട് ഇപ്പോൾ തന്നെ തിരുത്തലുകൾ നടത്തണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ടി20 ലോകകപ്പും (2024), ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത രോഹിത്തിനെ എന്തിനാണ് മാറ്റിയതെന്ന് തിവാരി ചോദിക്കുന്നു. രോഹിത്തിന് കീഴിൽ ടീം ശരിയായ ദിശയിലായിരുന്നു പോയിരുന്നത്.ടെസ്റ്റ് ക്യാപ്റ്റനായി ഇംഗ്ലണ്ടിൽ തിളങ്ങിയെങ്കിലും ഏകദിനത്തിൽ ഗില്ലിന്റെ തന്ത്രങ്ങൾ പാളുകയാണ്. ഇത് മാത്രമല്ല ഏകദിനത്തിൽ മികച്ച പ്രകടനങ്ങളൊക്കെ തുടർച്ചയായി നടത്തി മുന്നേറുകയായിരുന്ന ഗില്ലിനെ ഈ ക്യാപ്റ്റൻസി സമ്മർദ്ദം ബാധുച്ചിട്ടുണ്ടെന്ന് അയാളുടെ പ്രകടനത്തിന്റെ ഗ്രാഫ് നോക്കിയാൽ നമുക്ക് മനസിലാകും.
വരാനിരിക്കുന്ന ലോകകപ്പിൽ രോഹിത് നയിക്കുകയാണെങ്കിൽ ഇന്ത്യ കിരീടം നേടാൻ 85-90 ശതമാനം സാധ്യതയുണ്ട്. എന്നാൽ ഗില്ലിന്റെ കാര്യത്തിൽ അത്രത്തോളം ആത്മവിശ്വാസം നൽകാനാവില്ലെന്നും തിവാരി പറഞ്ഞു. രോഹിത് ഗില്ലിനേക്കാൾ ഒരുപാട് മുകളിലുള്ള ക്യാപ്റ്റനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post