പ്രിയദർശൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യചിത്രങ്ങളിൽ ഒന്നാണ് ‘ധീം തരികിട തോം’. നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരൻ താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്വന്തമാക്കാൻ നടത്തുന്ന ശ്രമങ്ങളും അതിനിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
ശിവ സുബ്രഹ്മണ്യം അഥവാ സുബ്ര( മണിയൻപിള്ള രാജു ) എന്ന അതീവ നിഷ്കളങ്കനായ യുവാവാണ് കഥയിലെ നായകൻ. ഒരു ബാച്ചിലറായ അയാൾ രോഹിണിയെ (ലിസി) പ്രണയിക്കുന്നു. എന്നാൽ രോഹിണിയെ സ്വന്തമാക്കുക എന്നത് ശിവനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. രോഹിണിയോടുള്ള പ്രണയം നേരിട്ട് പറയാൻ പേടിയുള്ളതിനാൽ അയാൾ പല വഴികളിലും അത് പറയാൻ ശ്രമിക്കുന്നു.
കീരിക്കാട് ചെല്ലപ്പൻ പിള്ള (കീരിക്കാടൻ ആശാൻ)- നെടുമുടി വേണു, നടത്തുന്ന നാടക കേന്ദ്രത്തിൽ ജോലി ചെയ്യുന്ന രോഹിണിയോടുള്ള പ്രണയം പറയാൻ അയാൾ അവരുടെ ഒപ്പം ചേരുന്നു. ശേഷം നടക്കുന്ന കാര്യങ്ങളും അവരുടെ പ്രണയത്തിൽ കയറി വരുന്ന അപ്രതീക്ഷിത വില്ലനെയുമാണ് ചിത്രം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്.
യാതൊരു പിരിമുറുക്കവും ഇല്ലാതെ ഒരു ചായ ഒകെ കുടിച്ച് ചെറുകടിയൊക്കെ കഴിച്ച് കാണാൻ പറ്റുന്ന ചിത്രമാണ് ധീം തരികിട തോം. ഒരു മുഴുനീള കോമഡി ചിത്രമൊക്കെ കണ്ട് ചിരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തീർച്ചയായിട്ടും ഈ ചിത്രം നല്ല ഒരു ഓപ്ഷൻ ആണ്.













Discussion about this post