മുംബൈ: മഹാരാഷ്ട്രയിൽ 10 വയസുകാരൻ ജീവനൊടുക്കി. പുതിയ ചെരുപ്പ് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം.മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ അയൽഗ്രാമത്തിലെ കർഷകരാണ്.
ഇന്നലെയാണ് കുട്ടി പുതിയ ചെരിപ്പ് വേണമെന്ന് മുത്തശ്ശനോടും മുത്തശ്ശിയോടും ആവശ്യപ്പെട്ടത്. എന്നാൽ ഇവർ വാങ്ങി നൽകില്ലെന്ന് കുട്ടിയോട് തീർത്തു പറഞ്ഞു. ഉടനെ താൻ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് കുട്ടി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. മാതാപിതാക്കളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരത്തിൽ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു
Discussion about this post