മുംബൈ നഗരത്തിലെ കുതിച്ചുയരുന്ന വീട്ടുവാടക വലിയ തലവേദനയാവുകയാണ്്. സൗകര്യങ്ങള്‍ക്ക് അനുസരിച്ചൊന്നുമല്ല ഡിമാന്‍ഡ് അനുസരിച്ചാണ് വീട്ടുടമസ്ഥര്‍ വാടകവര്‍ധിപ്പിക്കുന്നത്. ഇപ്പോഴിതാ ഇവിടെ നിന്നുള്ള ഒരു വാടകവീടിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഈ വീടിന്റെ വാടക ഒരു മാസം 1.35 ലക്ഷമാണ്. എന്നാല്‍, രസകരമായ കാര്യമിതല്ല ആകെ രണ്ടു മുറി മാത്രമാണ് ഈ വീടിനുള്ളത് ഇവിടെ വാഷിംഗ് മെഷീന്‍ വച്ചിരിക്കുന്നത് ടോയ്‌ലെറ്റിലെ ക്ലോസറ്റിന് തൊട്ടുമുകളിലായിട്ടാണ്.
ജയ്പൂരില്‍ നിന്നുള്ള ഒരു എക്‌സ് (ട്വിറ്റര്‍) യൂസറാണ് മുംബൈയിലെ പാലി ഹില്‍ ഏരിയയിലെ ഈ ഫ്‌ലാറ്റിനെക്കുറിച്ചുള്ള ഈ അസാധാരണമായ കാര്യം പങ്കുവച്ചിരിക്കുന്നത്. ഇത് മുംബൈയിലെ കാണാനാവൂ എന്നും പറഞ്ഞാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
മാസവാടകയ്ക്ക് പുറമെ 4 ലക്ഷം രൂപയാണ് ഇദ്ദേഹം സെക്യൂരിറ്റി ഡെപ്പോസിറ്റും ചോദിക്കുന്നുണ്ട്. ഹൗസിംഗ്. കോമി ലാണ് അപാര്‍ട്‌മെന്റ് വാടകയ്ക്ക് വച്ചിരിക്കുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റ് എട്ട് നിലകളുള്ള ഒരു കെട്ടിടത്തിന്റെ നാലാം നിലയിലാണ്. കൂടാതെ 850 ചതുരശ്ര അടി വിസ്തീര്‍ണ്ണവുമുണ്ട് ഇതിന്. രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയുമാണുള്ളത്. ബാല്‍ക്കണി ഇല്ല, മാത്രമല്ല മുഴുവനായും ഫര്‍ണിഷ്ഡായ അപാര്‍ട്‌മെന്റുമാണ്. എന്തായാലും നെറ്റിസണ്‍സ് പരിഹാസവുമായി രംഗത്തുവന്നിട്ടുണ്ട്. എന്തായാലും വാഷിംഗ് മെഷീന്‍ വെച്ചത് കൊള്ളാം ഇനി ടോയ്‌ലറ്റില്‍ ചാരിയിരിക്കാമല്ലോ എന്നാണ് അവര്‍ അവര്‍ പറയുന്നത്.
Discussion about this post