റോബോട്ടിക്‌സ് യുഗമാണിത്. എന്തിനും റോബോട്ടുകളാണ് ഇപ്പോള്‍ സഹായികളായി എത്തുന്നത്. അടുക്കള ജോലി ചെയ്യാന്‍ വരെ റോബോട്ടുകളെത്തിക്കഴിഞ്ഞു. റോബോട്ടുകളുടെ കൂട്ടത്തില്‍ പണ്ടേ ശ്രദ്ധ നേടിയ വിഭാഗക്കാരാണ് റോബോട്ട് നായകള്‍. ഒറിജിനല്‍ നായകളെ വെല്ലുന്ന പെര്‍ഫോമന്‍സാണ് ഇവ കാഴ്ച്ച വെക്കുന്നത്. എന്നാല്‍ എപ്പോഴും ഓര്‍മ്മിക്കേണ്ട വസ്തുത ഇവ യന്്ത്രങ്ങളാണെന്നുള്ളതാണ്. കാരണം നമ്മള്‍ കൊടുക്കുന്ന കമാന്‍ഡുകളില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായാല്‍ ഇവ പ്രതികരിക്കുന്നത് ഏത് വിധത്തിലാണെന്ന് പറയാന്‍ കഴിയില്ല
എന്നാല്‍ ചിലപ്പോള്‍ സാങ്കേതിക തകരാറുകള്‍ കൊണ്ടും റോബോട്ടുകള്‍ കൈവിട്ട് പോകാം ഇപ്പോഴിതാ റോബോട്ടിനെ വാങ്ങി പണി കിട്ടിയ ഒരാളുടെ അനുഭവമാണ് വൈറലാകുന്നത്. ലക്ഷങ്ങള്‍ മുടക്കി സ്വന്തമാക്കിയ ഈ റോബോട്ടിനോട് കുരയ്ക്കാന്‍ പറഞ്ഞപ്പോള്‍ അത് തീ തുപ്പി യൂട്യൂബറെ പൊള്ളല്‍ ഏല്‍പ്പിക്കുകയായിരുന്നു.
അമേരിക്കന്‍ യൂട്യൂബറാണ് ഏകദേശം 84 ലക്ഷം രൂപ വിലയുള്ള ഈ റോബോട്ട് നായയെ സ്വന്തമാക്കി തന്റെ വീഡിയോയില്‍ അവതരിപ്പിക്കുന്നതിനിടയില്‍ പണി വാങ്ങിയത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടെ തന്റെ റോബോട്ട് നായയുടെ കഴിവുകള്‍ ഇദ്ദേഹം കാഴ്ചക്കാര്‍ക്കായി പരിചയപ്പെടുത്തി കൊടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നായയുടെ വായില്‍ നിന്നും തീജ്വാലകള്‍ പുറത്തേക്ക് വരികയും അതില്‍ യൂട്യൂബര്‍ക്ക് തന്നെ പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തത്.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഇദ്ദേഹം ആദ്യം നായ റോബോയോട് ഇരിക്കാനും തനിക്ക് കൈ തരാനും ആവശ്യപ്പെടുന്നത് കാണാം. അതെല്ലാം റോബോ കൃത്യമായി അനുസരിക്കുന്നു. തുടര്‍ന്ന് അദ്ദേഹം റോബോയോട് കുരയ്ക്കാന്‍ ആവശ്യപ്പെടുന്നു.
അപ്പോഴാണ് റോബോയുടെ വായില്‍ നിന്നും തീജ്വാലകള്‍ പുറത്തേക്ക് വരികയും ഇദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയും ചെയ്തത്. രക്ഷപ്പെടാനായി തൊട്ടടുത്തുള്ള സിമ്മിംഗ് പൂളിലേക്ക് യൂട്യൂബര്‍ ചാടുന്നതും റോബോയോട് സ്റ്റോപ്പ് കമാന്‍ഡ് നല്‍കി കുരയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ കണ്ടവര്‍ വിഷമിക്കണോ ചിരിക്കണോ എന്ന കണ്‍ഫ്യൂഷനിലാണ്.കാരണം കയ്യിലിരിക്കുന്ന പണം കൊടുത്ത് ഇതുപോലെ ഒന്നിനെ വാങ്ങി പണികിട്ടുന്നത് പലര്‍ക്കും കൗതുക കാഴ്ച്ചയാണ്.
View this post on Instagram
Discussion about this post