ഡസ്‌ക് ടോ്പ്പ് സിസ്റ്റത്തില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ സുരക്ഷാഭീഷണിയെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീമിന്റേതാണ് മുന്നറിയിപ്പ്. ഗുഗിളിന്റെ വെബ് ബ്രൗസറില്‍ ധാരാളം പോരായ്മകളുണ്ടെന്നും അതുപയോഗപ്പെടുത്തി ഹാക്കര്‍മാര്‍ക്കോ അറ്റാക്കേഴ്‌സിനോ വളരെ നിസ്സാരമായി കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും.
ഇത് തടയുന്നതിനായി എന്തുചെയ്യണമെന്നും മുന്നറിയിപ്പില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ആദ്യമായി ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. അത് തന്നെയാണ് ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ നിര്‍ദ്ദേശം.
ബാധിക്കുന്ന സോഫ്‌റ്റ്വെയറുകള്‍ ഇവ
Google Chrome Stable channel versions prior to 127.0.6533.88/89 (for Windows and macOS)
Google Chrome Stable channel versions prior to 127.0.6533.88 (for Linux)
ചെയ്യേണ്ടത്
ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുക.: The stable channel versions 127.0.6533.88/89 for Windows and macOS, and 127.0.6533.88 for Linux, ബ്രൗസര്‍ മെനുവില്‍ പോവുക ‘Help,’ പിന്നാലെ ‘About Google Chrome.’സെലക്ട് ചെയ്യുക. ബ്രൗസറില്‍ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് കാണിക്കുന്നതാണ്.
Discussion about this post