സമൂസ എന്ന പലഹാരം ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമായിരിക്കും. മാംസമോ ഉരുളക്കിഴങ്ങ് മസാലയോ പച്ചക്കറികളോ ഉള്ളില്‍ നിറച്ച ക്രിസ്പിയായ ഈ പലഹാരത്തിന്റെ ചരിത്രമെന്താണെന്ന് അറിയാമോ. സമൂസയുടെ ഇംഗ്‌ളീഷ് നാമമെന്താണ്. ഇനി ഈ പലഹാരത്തെക്കുറിച്ച് കൂടുതലറിയാം.
യഥാര്‍ഥത്തില്‍ സമൂസ എന്ന പദമുണ്ടായത് സംമ്പുസാക് എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് സ്‌പൈസിയായുള്ള വ ഫില്ല് ചെയ്തിരിക്കുന്ന ഡീപ് ഫ്രൈഡ് പേസ്ട്രി എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ഇറാനിലും പരിസരപ്രദേശത്തുമായാണ് സമൂസയുടെ ജനനം.
ആദ്യകാലങ്ങളില്‍ ഇതിലെ ഫില്ലിംഗുകള്‍ മാംസവും ഉണങ്ങിയ ഫലങ്ങളും നട്‌സുമൊക്കെയായിരുന്നു. എന്നാല്‍ പിന്നീട് പതുക്കെ സമൂസ പരിഷ്‌കാരിയായി മാറി. ആദ്യകാലത്ത് സുല്‍ത്താന്മാരുടെയും രാജാക്കന്മാരുടെയുമൊക്കെ കൊട്ടാരങ്ങളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളു. പിന്നീട് കാലങ്ങള്‍ കൊണ്ടാണ് സമൂസ ഇന്ന് കാണുന്ന ജനപ്രിയ വേഷം അണിയുന്നത്.
ഇംഗ്ലീഷില്‍ ഇത് ട്രെയാംഗുലര്‍ പേസ്ട്രി എന്ന് അറിയപ്പെടുന്നു. എന്നാല്‍ ഇതില്‍ ഫില്ല് ചെയ്യുന്ന സാധനങ്ങളുടെ സ്വഭാവമനുസരിച്ച് ഇതിന്റെ പേരില്‍ അല്‍പ്പസ്വല്‍പ്പം മാറ്റമുണ്ടാകുന്നതും സ്വാഭാവികമാണ്. പലപ്പോഴും വറുത്ത ത്രികോണാകൃതിയിലുള്ള സ്‌നാക് എന്നര്‍ഥം വരുന്ന പദങ്ങളാണ് പല രാജ്യങ്ങളിലും ഇതിനെക്കുറിക്കാന്‍ ഉപയോഗിക്കുക. ഈയൊരു ഫീച്ചറാണ് ഇതിനെ മറ്റ് പേസ്ട്രികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.
ചില സ്ഥലങ്ങളില്‍ കൂടുതലായും ഉരുളക്കിഴങ്ങ് ഇതിന്റെ പ്രധാനഘടകമായത് മൂലം സ്‌പൈസ്ഡ് പൊട്ടറ്റോ ടേണ്‍ഓവര്‍ എന്ന പദവും പൊതുവേ ഉപയോഗിക്കാറുണ്ട്.
Discussion about this post