Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ഓസ്‌ട്രേലിയൻ ഓപ്പൺ; അവസാന ഗ്രാൻഡ് സ്ലാം കിരീടമെന്ന സാനിയയുടെ സ്വപ്‌നം കലാശക്കളിയിൽ പൊലിഞ്ഞു; മിക്‌സഡ് ഡബിൾസിൽ കാലിടറി സാനിയ -ബൊപ്പണ്ണ സഖ്യം

by Brave India Desk
Jan 27, 2023, 12:06 pm IST
in Sports
Share on FacebookTweetWhatsAppTelegram

മെൽബൺ; ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഫൈനലിൽ കാലിടറി. ബ്രിസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേൽ മത്തോസ് സഖ്യത്തോട് ഇരുവരും പരാജയപ്പെട്ടു. 6-7 (2-6), 2-6 എന്ന സ്‌കോറിലായിരുന്നു ബ്രസീൽ സഖ്യത്തിന്റെ വിജയം.

സെമിയിൽ മികച്ച പ്രകടനത്തോടെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ബ്രിട്ടന്റെ നീൽ പുസ്‌കി – യുഎസ് താരം ഡിസറെ ക്രൗഷിക് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയിരുന്നത്. ഈ ടൂർണമെന്റോടെ ഗ്രാൻഡ്സ്ലാം മത്സരങ്ങളിൽ നിന്ന് വിടവാങ്ങുമെന്ന് സാനിയ മിർസ പ്രഖ്യാപിച്ചിരുന്നു. കിരീടനേട്ടത്തോടെ അവസാനിപ്പിക്കാനുളള സാനിയയുടെ ആഗ്രഹമാണ് ഫൈനലിൽ പൊലിഞ്ഞത്.

Stories you may like

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ആപ്പിൾ സിഇഒ; ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ പ്രതിജ്ഞാബദ്ധമെന്നും ടിം കുക്ക്

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഞങ്ങളുടെ വിഷയമല്ല; കുറഞ്ഞ വിലയ്ക്ക് കിട്ടിയതുകൊണ്ടാണ് വാങ്ങാൻ തീരുമാനിച്ചത്; അതിൽ ഇന്ത്യയെ കുറ്റപ്പെടുത്താനില്ലെന്ന് ജർമ്മൻ അംബാസഡർ

തുടക്കം മുതൽ സാനിയയ്ക്കും ബൊപ്പണ്ണയ്ക്കും പലപ്പോഴും കളിയുടെ താളം കണ്ടെത്താനായില്ല. ബ്രസീൽ സഖ്യം ഓരോ പിഴവുകളും മുതലെടുത്ത് പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. ഇരുവരുടെയും ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്.

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സാനിയ നേടിയിട്ടുണ്ട്. 2009 ൽ മഹേഷ് ഭൂപതിയുമൊത്ത് മിക്‌സഡ് ഡബിൾസിലും 2016 ൽ മാർട്ടിന ഹിംഗിസുമൊത്ത് വനിതാ ഡബിൾസിലും ആയിരുന്നു ഈ കിരീടനേട്ടം.

താൻ തുടങ്ങിയത് മെൽബണിലായിരുന്നുവെന്നും തന്റെ ഗ്രാൻഡ്സ്ലാം കരിയർ അവസാനിപ്പിക്കാനായി ഇതിലും നല്ലൊരു വേദിയില്ലെന്നും മത്സരത്തിന് മുൻപുളള അഭിമുഖത്തിൽ സാനിയ പറഞ്ഞിരുന്നു. 36 വയസാണ് സാനിയയ്ക്ക്. രോഹൻ ബൊപ്പണ്ണയ്ക്ക് വരുന്ന മാർച്ചിൽ 43 ലെത്തും. ഫെബ്രുവരിയിൽ നടക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിലൂടെ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കുമെന്നും സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: Mixed DoublesMixed Doubles finalsSania Mirza last grandslamഓസ്‌ട്രേലിയൻ ഓപ്പൺമിക്‌സഡ് ഡബിൾസ്സാനിയ മിർസ - രോഹൻ ബൊപ്പണ്ണഇന്ത്യRohan BopannaAustralian Open
Share6TweetSendShare

Discussion about this post

Latest stories from this section

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ചെന്നൈ സൂപ്പർ; അഞ്ചാം തവണയും ഐപിഎൽ കിരീടം; അവസാന പന്തിൽ ത്രില്ലിങ് ജയം; മഴ വില്ലനായതിൽ നിരാശയോടെ ടൈറ്റൻസ്

ഐപിഎൽ കിരീട പോരാട്ടം; ടൈറ്റാക്കി ടൈറ്റൻസ്; ചെന്നൈയുടെ വിജയലക്ഷ്യം 215

തോരാതെ മഴ: ഐപിഎൽ ഫൈനൽ മാറ്റി

Next Post

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കും; തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്

Latest News

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

സഹകരണ സൊസൈറ്റി പോലെ ക്ഷേത്രത്തിൽ പണം പിരിക്കാമെന്നാണോ വിചാരിച്ചതെന്ന് ഹൈക്കോടതി; കാടാമ്പുഴ ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയ മലബാർ ദേവസ്വം ബോർഡിന് വിമർശനം

അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണം; ആനയെ മറ്റൊരു ഉൾവനത്തിൽ കൊണ്ടുവിടണം: ഹൈക്കോടതിയെ സമീപിച്ച് സാബു എം ജേക്കബ്

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies