ഹസ്തദാനത്തിലൂടെ രോഗങ്ങള്‍ വിലയിരുത്താന്‍ സാധിക്കുമോ, എന്നാല്‍ ഇത് കേള്‍ക്കുമ്പോള്‍ അസംബന്ധമാണെന്ന് തോന്നുമെങ്കിലും സത്യാവസ്ഥ നേരെ തിരിച്ചാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹസ്തദാനത്തിലൂടെ ഒരാളുടെ ഹൃദയാരോഗ്യം വരെ വിലയിരുത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് ദൃഢമായ ഹസ്തദാനം മെച്ചപ്പെട്ട ഹൃദയാരോഗ്യത്തെ സൂചിപ്പിക്കുന്നവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഹൃദയാരോഗ്യവും പേശികളുടെ ആരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടുക്കിടക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.. പേശികള്‍ രക്തസമ്മര്‍ദ്ദവും ഉപാപചയം വര്‍ധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക പങ്കുവഹിക്കുന്നു.
ഹസ്തദാനത്തിന്റെ ശക്തി കുറയുന്നത് ഹൃദയാരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഹൃദയത്തില്‍ നിന്ന് ശരീര ഭാ?ഗങ്ങളിലേക്ക് കൃത്യമായ രക്തയോട്ടം നടക്കാതെ വരുമ്പോള്‍ പേശികളുടെ ബലം കുറയുകയും ഹാന്‍ഡ് ഗ്രിപ്പ് കുറയുകയും ചെയ്യുമെന്നാണ് യുകെ ആസ്ഥാനമായി നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്.
എന്നാല്‍ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള മികച്ച മാര്‍ഗമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.ഹൃദയമിടിപ്പ് കുറയുന്നതും ദുര്‍ബലമായ തണുത്ത കൈകളും ശരീരത്തില്‍ കൃത്യമായ രക്തയോട്ടം നടക്കാത്തതിന്റെയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയിലെ പ്രശ്‌നങ്ങളുടെയും സൂചനയായിരിക്കാം.
ഹൃദ്രോഗത്തിന്റെ വ്യക്തമായ സൂചനയല്ലെങ്കിലും സ്ഥിരമായ കൈകളിലെ ഇത്തരം തണുപ്പ് ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ട കാര്യമാണ്. ആത്മവിശ്വാസവും ഊഷ്മളവുമായ ഹസ്തദാനത്തിന് ആന്തരിക സന്തോഷം ആശയവിനിമയം നടത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും.
Discussion about this post