പാമ്പ് പോലെയുള്ള വന്യജീവികള്‍ വീട്ടിലും മറ്റും കയറിപ്പറ്റുന്നത് സാധാരണയാണ് എന്നാല്‍ അതൊരു ബോണറ്റിനുള്ളില്‍ കയറിക്കൂടിയാലോ. അതെന്തൊരു വിചിത്രമായിരിക്കും. എസ് യുവിയുടെ ബോണറ്റില്‍ നിന്നാണ് ഇപ്പോള്‍ ഏഴ് അടി നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് ഈ സംഭവം നടന്നത്. റിപ്പയര്‍ ചെയ്യാനായി നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര സ്‌കോര്‍പ്പിയോ എസ് യുവിയുടെ ബോണറ്റ് തുറന്നപ്പോഴാണ് മലമ്പാമ്പ് ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്.
കാര്‍ നന്നാക്കുന്നതിനായി മെക്കാനിക് ബോണറ്റ് തുറന്നതും ബാറ്ററിക്ക് സമീപം ഉള്ളിലിരിക്കുന്ന മലമ്പാമ്പിനെ കണ്ട് ഉടമ ഞെട്ടി.
പിന്നീട് മലമ്പാമ്പിനെ കണ്ടതോടെ ഗ്യാരേജ് ഉടമ എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. സന്ദേശം ലഭിച്ച ഉടനെ സ്ഥലത്തക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തുകയായിരുന്നു.കൈ കൊണ്ട് ഉദ്യോഗസ്ഥര്‍ മലമ്പാമ്പിനെ പൊക്കിയെടുക്കാന്‍ ഉള്‍പ്പെടെ ശ്രമിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. മലമ്പാമ്പിന്റെ വലിപ്പം കാരണം രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പാമ്പിനെ പൊക്കി പുറത്തെടുത്തത്. ഒരു ഉദ്യോഗസ്ഥന്‍ പാമ്പിന്റെ തലയുടെ ഭാഗവും മറ്റൊരു ഉദ്യോഗസ്ഥന്‍ പാമ്പിന്റെ വാലിന്റെ ഭാഗവും പിടിക്കേണ്ടി വന്നു.
പാമ്പിന്റെ സുരക്ഷിതമായി ചാക്കിലാക്കിയതോടെ കൂടി നിന്ന ആളുകള്‍ കയ്യടിച്ചാണ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്. വീഡിയോ വൈറലായതോടെ കൂറ്റന്‍ മലമ്പാമ്പിനെ കണ്ട ഞെട്ടലാണ് വീഡിയോയ്ക്ക് അടിയില്‍ പലരും പങ്കുവയ്ക്കുന്നത്.കൂടാതെ ചിലര്‍ ഇത്തരത്തില്‍ തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്.
प्रयागराज : कार का बोनट खोलने पर निकला विशालकाय अजगर
➡गैराज में अजगर देखते ही लोगों में मची अफरा-तफरी
➡मौके पर पहुंची रेस्क्यू टीम ने अजगर को पकड़ा
➡अजय इंटरनेशनल के सामने स्थित गैराज का मामला.#Prayagraj pic.twitter.com/JaYobafFKk— भारत समाचार | Bharat Samachar (@bstvlive) September 14, 2024
Discussion about this post