തിരക്കേറിയ നഗരമധ്യത്തിലേക്ക് വാഹനവുമായിറങ്ങിയാല്‍ പാര്‍ക്ക് ചെയ്യല്‍ വലിയൊരു വെല്ലുവിളിയാണ്. പലപ്പോഴും ഒഴിവുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ അത് ഏതെങ്കിലും കടയുടെ മുന്‍വശമായിരിക്കുകയും ചെയ്യും ഇപ്പോഴിതാ അത്തരമൊരു വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളില്‍ ഒരു ചിത്രവും കുറിപ്പും വൈറലാകുകയാണ്. ജിമ്മില്‍ പോകാനെത്തിയ ഒരു യുവാവ് അടഞ്ഞുകിടന്ന കടയ്ക്കു മുന്നില്‍ തന്റെ കാര്‍ പാര്‍ക്ക് ചെയ്തുപോയി. തിരിച്ചുവന്നപ്പോള്‍ കാറില്‍ കണ്ട കുറിപ്പ് ഇങ്ങനെയായിരുന്നു.
‘വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റുള്ളളര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യുക. നിങ്ങളുടെ വാഹനത്തിന്റെ മുന്‍വശം കാണാനല്ല ഞങ്ങള്‍ വാടക കൊടുത്ത് കെട്ടിടം എടുക്കുന്നത്’. തിരിച്ചെത്തിയ വാഹന ഉടമ കുറിപ്പും അതേകുറിച്ചുള്ള തന്റെ അഭിപ്രായവുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഇന്നലെ രാവിലെ ഒരു എട്ട് മണിക്ക് ജിമ്മിലേക്ക് കയറുമ്പോള്‍, കാറ് തൊട്ടടുത്ത കടയുടെ മുന്‍പില്‍, അതിന്റെ ഷട്ടറിനോട് ചേര്‍ത്ത് ഇട്ടിട്ട് പോയി. ‘രാവിലെ അല്ലേ, ഷോപ്പുകള്‍ തുറക്കാന്‍ ആയില്ലല്ലോ’ എന്ന് കരുതി അവിടെ പാര്‍ക്ക് ചെയ്ത് പോയതാണ്.
ജിം കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ കണ്ടത്, ഈ പേപ്പറില്‍ ഇങ്ങനെയെഴുതി കാറിന്റെ ഗ്ലാസില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നു. ഷട്ടര്‍ പാതി തുറന്നിട്ട് കടയുടമ എങ്ങോട്ടോ പോയിട്ടുമുണ്ട്, ആളെ അവിടെ കണ്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ദേഷ്യം, ഫ്രസ്‌ട്രേഷന്‍, നിസ്സഹായത എല്ലാം ഈ ഒരു എഴുത്തിലുണ്ട്. പക്ഷേ മാന്യനാണ് ‘ഡാഡി”ക്ക് വിളിച്ചിട്ടില്ല. എന്തായാലും ഇനി കാണുമ്പോള്‍ ആശാനോട് ഒരു സോറി പറയണം’ എന്നാണ് യുവാവ് കുറിച്ചിരുക്കുന്നത്.
Discussion about this post