പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ച് ഉറപ്പിച്ച് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആര് പ്രധാനമന്ത്രി ആയാലും വിവാഹം കഴിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പടനയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വിവാഹം കഴിക്കണമെന്ന് ലാലു രാഹുൽ ഗാന്ധിയ്ക്ക് ഉപദേശം നൽകിയിരുന്നു. ഇതേ കുറിച്ച് ഇന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് വിവാഹ കാര്യം ലാലു വീണ്ടും എടുത്തിട്ടത്. ആര് പ്രധാനമന്ത്രി ആയാലും ഭാര്യ വേണം. ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുന്നത് ശരിയല്ല, ഇത് ഒഴിവാക്കണമെന്ന് ലാലു പറഞ്ഞു.
2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം 300 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. 17 രാഷ്ട്രീയ പാർട്ടികളാണ് ഒരുമിക്കുന്നത്. ബിജെപി തുടച്ചുനീക്കപ്പെടുമെന്നും ലാലു പ്രസാദ് യാദവ് അവകാശപ്പെട്ടു.
ഭാരത് ജോഡോ യാത്ര രാഹുൽ ഭംഗിയായി പൂർത്തിയാക്കി. ലോക്സഭയിൽ മികച്ച പ്രാസംഗികനാണ് അദ്ദേഹം. അടുത്തിടെയായി രാഹുൽ നന്നായി ജോലി ചെയ്യുന്നു. ഇതുമാത്രം പോരാ. എത്രയും പെട്ടെന്ന് വിവാഹം കഴിക്കൂ” എന്നായിരുന്നു ലാലു, പടന് യോഗത്തിൽ വച്ച് രാഹുലിന് ഉപദേശം നൽകിയത്. രാഹുൽ ഇനിയും താടി വളർത്തരുത്. ഇത് നരേന്ദ്രമോദിയുടെ പഴയ ശീലമാണ്. അത് നമ്മളെല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ ചെറുതാക്കി കൊടുക്കും. ‘നീ എന്റെ ഉപദേശം കേട്ടില്ല, ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. പക്ഷെ സമയം അതിക്രമിച്ചിട്ടില്ല, വിവാഹം കഴിക്കു. രാഹുലിന്റെ വിവാഹഘോഷയാത്രയിൽ ഞങ്ങൾക്കെല്ലാവർക്കും പങ്കെടുക്കണം. രാഹുലിനെ കാണുമ്പോഴെല്ലാം വിവാഹം കഴിക്കാൻ നിർബന്ധിക്കാറുണ്ടെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. മകൻ എന്റെ വാക്കുകൾ കേൾക്കുന്നില്ലെന്ന് സോണിയ ഗാന്ധിയും എന്നോട് പറഞ്ഞിരുന്നു. രാഹുൽ ദയവായി എന്റെ വാക്കുകൾ കേൾക്കണമെന്ന് അദ്ദേഹം പറഞ്ഞു.








