മനുഷ്യന്റെ അത്യാര്‍ത്തി നിമിത്തം ഭൂമുഖത്തുനിന്ന് തന്നെ അപ്രത്യക്ഷമായ പല ജീവിവര്‍ഗ്ഗങ്ങളുമുണ്ട്. ആ വിഭാഗത്തില്‍ വലിയ പഠനം തന്നെ ശാസ്ത്രജ്ഞര്‍ നടത്തുന്നുമുണ്ട്. ഇപ്പോഴിതാ അവരുടെ ഗവേഷണങ്ങളില്‍ ഒരു ഞെട്ടിക്കുന്ന വസ്തുത ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന ഭീമന്‍ മൃഗങ്ങളായ ഹിപ്പോയുടെയും ആനയുടെയുമൊക്കെ കുഞ്ഞന്‍ വര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ടായിരുന്നു എന്നാല്‍ ഇവര്‍ക്ക് വംശനാശം സംഭവിച്ചതിന് പിന്നിലും മനുഷ്യരാണെന്നാണ് കണ്ടെത്തല്‍.
അവസാനഹിമയുഗത്തിന് പിന്നാലെയാണ് സൈപ്രസ് എന്ന ദ്വീപ് രൂപം കൊള്ളുന്നത്. ആദ്യമായി മനുഷ്യര്‍ അവിടെ കാലുകുത്തുമ്പോള്‍ അത് നിബിഢമായ വനം ആയിരുന്നു. ആദ്യമായി അവിടെക്ക് കടന്നുവന്നവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല പന്നിയുടെ വലിപ്പം മാത്രമുള്ള ഹിപ്പോകളും ഒരു കുതിരയോളം മാത്രം പോന്ന ആനകളും. അ്ന്ന് മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യങ്ങള്‍ താമസവും ഭക്ഷണവും ആയിരുന്നത് കൊണ്ട് തന്നെ അവര്‍ ആ ദ്വീപില്‍ തന്നെ തമ്പടിച്ചു.
എന്നാല്‍ മറ്റ് ഇരപിടിയില്‍ ജീവികളെപ്പോലെയായിരുന്നില്ല മനുഷ്യന്‍. വിശപ്പ് ശമിക്കാന്‍ മാത്രമല്ലാതെ വിനോദത്തിന് വേണ്ടിയുമൊക്കെ അവര്‍ ആ അത്ഭുതജീവികളെ പൂര്‍ണ്ണമായും നശിപ്പിച്ചു എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ഇത്തരം കൗതുകമുണര്‍ത്തുന്ന കുഞ്ഞന്‍ ജീവികള്‍ മെഡിറ്ററേനിയന്‍ ദ്വീപായ സൈപ്രസില്‍ മാത്രമല്ല ഉണ്ടായിരുന്നത്.
ക്രീറ്റ്, മാള്‍ട്ട, സിസിലി, സാര്‍ഡിനിയ മുതലായ ദ്വീപുകളിലും നിറസാന്നിധ്യമായിരുന്നു അക്കാലത്ത് ഇവ. ഇവയുടെ ഫോസിലുകളും ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
എങ്ങനെ ഭീമന്‍മൃഗങ്ങള്‍ ചെറുതായി
പരിണാമം വളരെ വേഗത്തില്‍ സംഭവിക്കുന്ന ഘട്ടമായിരുന്നു അത് ഭൗമപരിസ്ഥിതിയ്ക്കും വിഭവങ്ങളുടെ ലഭ്യതയ്ക്കമനുസരിച്ച് അവരുടെ വലിപ്പം കുറയുകയായിരുന്നു. എന്നാല്‍ ഇത് അവരെ വേട്ടക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യരാക്കിത്തീര്‍ത്തു.
Discussion about this post