ഓണ്‍ലൈന്‍ ക്ലാസിനിടെ ഒരു വിദ്യാര്‍ത്ഥി തന്റെ അധ്യാപികയോട് തന്നെ വിവാഹം കഴിക്കാമോയെന്ന് ചോദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിദ്യാര്‍ഥി തന്നെ ചിത്രീകരിച്ച് പങ്കുവെച്ച വീഡിയോയാണിത്.
ക്ലാസിനിടെ മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന അദ്ധ്യാപികയുടെ ചോദ്യത്തിന് ഈ സമയം വിദ്യാര്‍ത്ഥി മാം വിവാഹിതയാണോ എന്ന് ചോദിക്കുന്നു. അധ്യാപിക അല്ല എന്ന് മറുപടി പറയുന്നു. ഈ സമയം ‘എങ്കില്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, മാഡം.’ എന്നായി വിദ്യാര്‍ത്ഥി. അധ്യാപിക വളരെ ശാന്തമായി ‘ആ ഉദ്ദേശ്യത്തില്‍, ഞാന്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു.’ എന്ന് പറഞ്ഞ് മറ്റെന്തോ കൂട്ടിചേര്‍ക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഇടയ്ക്ക് കയറി ‘നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?’ എന്ന് ചോദിക്കുന്നു. ‘ഇല്ല.’ എന്ന് സംശയമില്ലാതെ അധ്യാപിക മറുപടി പറയുമ്പോള്‍ ‘പ്ലീസ് മാം പ്ലീസ് മാം’ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി കെഞ്ചുന്നു.
ഇത് കേട്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും കേള്‍ക്കാം. ഈ സമയം ‘ഞാന്‍ നിങ്ങളെ മ്യൂട്ട് ചെയ്യാന്‍ പോവുകയാണെന്ന്’ അധ്യാപിക പറയുന്നതിന് പിന്നാലെ വീഡിയോ അവസാനിക്കുന്നു. അധ്യാപിക സംസാരിക്കുന്നത് മുഴുവനും വിദ്യാര്‍ത്ഥി മറ്റൊരു മൊബൈലില്‍ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയുമായിരുന്നു.
ടിവി വണ്‍ ഇന്ത്യ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഈ ആണ്‍കുട്ടിയും മാതാപിതാക്കളും സ്വയം ലജ്ജിക്കണം. അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.’ ഒരാള്‍ പ്രതികരിച്ചു ഇതിന് സമാനമായ വിധത്തിലാണ് മറ്റുള്ളവരും പ്രതികരിച്ചിരിക്കുന്നത്.
Discussion about this post