പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങള്‍ക്കും മരണമുണ്ടെന്നുള്ളത് ശാസ്ത്രീയമായി മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. അതുപോലെ തന്നെയാണ് സൂര്യന്റെ കാര്യവും. സൂര്യനും മരിക്കുമെന്നും അതിന് പിന്നാലെ ഭൂമിയെയും സൗരയൂഥത്തിലെ ഗ്രഹങ്ങളെയും ഇത് വിഴുങ്ങുമെന്നും ഗവേഷകര്‍ പ്രവചിച്ചു കഴിഞ്ഞു. ഇതിനെ സംബന്ധിച്ച് നിരവധി ചര്‍ച്ചകളാണ് ഗവേഷകര്‍ക്കിടയില്‍ ലോകമെമ്പാടും നടക്കുന്നത് എന്നാല്‍ നക്ഷത്രം രൂപപ്പെട്ട് അനേകായിരം ശതകോടി വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും അതിന്റെ മരണം സംഭവിക്കുക. അതിനാല്‍ അടുത്തകാലത്തൊന്നും സൂര്യന്റെ മരണവും ലോകാവസാനവുമോര്‍ത്ത് ഭയക്കേണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കാരണം ഇനിയും ശതകോടി വര്‍ഷങ്ങളുടെ ആയുസ്സ് സൂര്യനുണ്ട്. എല്ലാ നക്ഷത്രങ്ങളെയും പോലെ സൂര്യന് ഊര്‍ജ്ജമേകുന്ന ഇന്ധനമായ ഹൈഡ്രജന്‍ ഇല്ലാതാകുമ്പോള്‍ മാത്രമേ സൂര്യന്‍ ഭൂമുഖത്ത് നിന്നും ഇല്ലാതാകൂ. ഏകദേശം 5 ശതകോടി വര്‍ഷങ്ങള്‍ നിന്ന് കത്താനുള്ള ഇന്ധനം സൂര്യനില്‍ ഉണ്ടെന്നാണ് നിലവില്‍ കരുതപ്പെടുന്നത്. ഹൈഡ്രജന്‍ തീര്‍ന്നുകഴിഞ്ഞാല്‍ തന്നെ, രണ്ട് മുതല്‍ മൂന്ന് ശതകോടി വര്‍ഷങ്ങള്‍ കൊണ്ടേ സൂര്യന്‍ ഒരു നക്ഷത്രമരണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ ഇല്ലാതാകൂ.
നക്ഷത്ര മരണത്തിന്റെ ഭാഗമായി സൂര്യന്‍ വെള്ളക്കുള്ളനാകുമ്പോള്‍ അത് ഗുരുത്വാകര്‍ഷണത്തിലൂടെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്ന പൊടിപടലങ്ങളാല്‍ സൗരയൂഥവും ക്രമേണ ഇല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്ന സൂര്യന്‍ വിഴുങ്ങിയില്ലെങ്കിലാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ഒരു അന്ത്യം സൗരയൂഥത്തിന് ഉണ്ടാകുക.
വെള്ളക്കുള്ളനായി മാറുന്നതിന് മുമ്പ് സൂര്യന്‍ ഭൂമിയെ വിഴുങ്ങാനാണ് സാധ്യതയെന്ന് വാര്‍വിക് സര്‍വ്വകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം പ്രഫസറായ ബോറിസ് ഗയീന്‍സിക് പറയുന്നു.
ആദ്യം ഗ്രഹങ്ങളാണ് ഇതിന് ഇരയാവുക അത് കഴിഞ്ഞാല്‍ സൗരയൂഥത്തില്‍, ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹങ്ങളും, വ്യാഴത്തിന്റെ ചില ഉപഗ്രഹങ്ങളും അവയുടെ ഭ്രമണപഥങ്ങളില്‍ നിന്നും പുറത്താക്കപ്പെടുമെന്നും വെള്ളക്കുള്ളനായി മാറിയ സൂര്യനരുകിലേയ്ക്ക് എത്തി പൂര്‍ണ്ണമായും ചിതറിത്തെറിക്കുമെന്നും ഗയീന്‍സിക് വിശദീകരിക്കുന്നു. എന്തായാലും ഇതൊക്കെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ അപ്പുറം നടക്കുന്ന കാര്യങ്ങളാണ് അതുകൊണ്ട് ഭയക്കാനില്ലെന്നും ഇവര്‍ തന്നെ പറയുന്നുണ്ട്.
Discussion about this post