തെലങ്കാന: ഉച്ചക്കഞ്ഞിക്കൊപ്പം കറിയ്ക്ക് പകരം മുളകുപൊടി വിളമ്പി സ്‌കൂള്‍. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്‌കൂളിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ഓഗസ്റ്റ് രണ്ടിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചോറിനൊപ്പം മുളകുപൊടിയും എണ്ണയും വിളമ്പിയത്.. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേരാണ് ഈ സംഭവത്തിനെതിരെ രംഗത്തുവന്നത്. കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ബി.ആര്‍.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ നേതാക്കള്‍ വിമര്‍ശിക്കുകയും സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കുട്ടികളെ പരിപ്പു കറിക്കു പകരം മുളകുപൊടി കഴിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ബന്ധിതരാക്കുകയാണെന്ന് മുന്‍ മന്ത്രി കെ.ടി. രാമറാവു ആരോപിച്ചു. മുന്‍ സര്‍ക്കാര്‍ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി നിലവിലെ സര്‍ക്കാര്‍ ഒഴിവാക്കിയത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ രംഗത്തെത്തി. ‘
സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നിസാമാബാദ് ഡിഇഒ എന്‍.ദുര്‍ഗാപ്രസാദ്, വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തി.
പല വിദ്യാര്‍ത്ഥികളും ഭക്ഷണം മോശമാണെന്ന് പറഞ്ഞതായി സ്‌കൂളിലെ അധ്യാപിക അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണ ഏജന്‍സിക്ക് കര്‍ശന താക്കീത് നല്‍കുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post