ചിതലുകള്‍ വെറും കീടങ്ങളല്ലെന്ന് പുതിയ കണ്ടെത്തല്‍. ഇവര്‍ പാറ്റയുടെ ഫാമിലിയില്‍ പെട്ടവരാണെന്നും എല്ലാം തുറന്നു നശിപ്പിക്കുന്ന ശല്യക്കാരാണെന്നുമായിരുന്നു മുന്‍ധാരണ. ഇതിനനുസരിച്ച് കീടനാശിനികള്‍ തളിച്ച് ഇവയെ മുച്ചൂടും നശിപ്പിക്കാനും മനുഷ്യര്‍ ശ്രമിക്കുകയാണ്.
സത്യത്തില്‍ ആരാണ് ചിതലുകള്‍, പുറത്തുവരുന്ന പഠനങ്ങള്‍ പറയുന്നതനുസരിച്ച് ചിതലുകള്‍ കീടങ്ങളല്ല. ഇവയില്‍ 3.5 ശതമാനം മാത്രമേ ശല്യക്കാരുള്ളൂ. എന്നാല്‍ ഇവര്‍ മണ്ണിരകളെപോലെതന്നെയാണ് ഇക്കോസിസ്്റ്റത്തിന്റെ എന്‍ജിനീയര്‍മാരാണ്. അഴുകിയ ഇലകളുടെ ഭാഗങ്ങള്‍ മണ്ണിന്റെ വിവിധഭാഗങ്ങളില്‍ നിക്ഷേപിക്കുക. മണ്ണ് ഇളക്കിമറിച്ച് നീരൊഴുക്കും വളത്തിന്റെ വിതരണവും ഭംഗിയായി പൂര്‍ത്തീകരിക്കുക. എന്നിവയൊക്കെ ഇവര്‍ ചെയ്യുന്നു. ചുരുക്കത്തില്‍ മണ്ണിന്റെ കലപ്പകളാണ് ഇവരുമെന്ന് പറയാം.
മറ്റൊരു അതിശയകരമായ കാര്യം ഇവര്‍ നിര്‍മ്മിക്കുന്ന പുറ്റുകള്‍ എത്ര നല്ല ചൂടിലും അകത്ത് എയര്‍ കണ്ടീഷന്‍ കാലാവസ്ഥ നിലനിര്‍ത്തുന്നു. എത്ര പൊള്ളിക്കുന്ന ചൂടിയും ഇവയുടെ ഈ കൂടിനകം നല്ല തണുപ്പായിരിക്കും. അത് നിര്‍മ്മിതിയുടെ വൈദഗ്ധ്യമാണ്. അതായത് ചിതലുകള്‍ മികച്ച ബില്‍ഡേഴ്‌സ് കൂടിയാണ്. ചിതലുകളില്‍ തന്നെ അവ ജീവിക്കുന്ന പരിസരത്തിന്റെ സ്വാധീന ഫലമായി നിരവധി പരിണാമങ്ങള്‍ വന്നു കഴിഞ്ഞു
ഇവയുടെ പല്ലിന്റെയും തലയുടെയും ആകൃതിയില്‍ വലിയ മാറ്റം വന്നു കഴിഞ്ഞു. പല്ലിന്റെ ബലത്തിലും വ്യത്യാസമുണ്ട്. അതു പോലെ തന്നെ സ്ഥലത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് അവയുടെ ജോലികളിലും മാറ്റങ്ങളുണ്ട്. ചുരുക്കത്തില്‍ പ്രകൃതിയിലെ കഠിനാധ്വാനികളാണ് ചിതലുകള്‍. അതിനാല്‍ തന്നെ ഇവയെ കൊല്ലാനായുമ്പോള്‍ മനുഷ്യര്‍ ഒന്നു കൂടി ചിന്തിക്കണമെന്നാണ് ഇത്തരം പഠനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.
Discussion about this post