ഇസ്ലാമാബാദ്: പാകിസ്താൻ അജ്ഞാതർ ആഞ്ഞടിക്കുന്നു. അജ്ഞാതന്റെ വെടിയേറ്റ് പട്ടാപ്പകൽ ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ഭീകര നേതാവാണ് അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
ഖൈബർ പക്തുൻക്വയിൽവച്ചായിരുന്നു സംഭവം. പാകിസ്താൻ ചാരസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഭീകരനാണ് സയ്യിദ് നൂർ ഷലോബാർ. ജമ്മു കശ്മീരിൽ നിന്നുൾപ്പെടെ നിരവധി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന കണ്ണികളിൽ പ്രധാനി കൂടിയാണ് സയ്യിദ്. ഇയാൾ കൂടി കൊല്ലപ്പെട്ടതോടെ വലിയ ആശങ്കയിലാണ് ഭീകര സംഘടനകൾ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീകരർക്കായി നേതാക്കൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇതിന് പുറമേ ഭീകര നേതാക്കളുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.
അൽ ബദാർ കമാൻഡർ ഖാലിദ് റാസ, ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ഇംതിയാസ് അലം എന്നിവരാണ് അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് ഭീകര നേതാക്കൾ. ഇപ്പോൾ കൊല്ലപ്പെട്ട സയ്യിദിന്റെയുൾപ്പെടെ മൂന്ന് പേരുടെയും നേതൃത്വത്തിൽ നിരവധി ഭീകരാക്രമണങ്ങളാണ് കശ്മീരിൽ നടന്നത്. ഇതിൽ രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഖാലിദ് ആയിരുന്നു. വീടിന് മുൻപിൽവച്ചായിരുന്നു ഇയാളെ കൊലപ്പെടുത്തിയത്. പാക് അധീന കശ്മീരിൽ നിന്നും ഭീകരരെ ഇന്ത്യയിലേക്ക് കടത്തിയിരുന്നവരിൽ പ്രധാനി ആയിരുന്നു ബഷിർ അഹമ്മദ്. റാവൽപിണ്ടിയിൽവച്ചായിരുന്നു ഇയാളെ അജ്ഞാതൻ കൊലപ്പെടുത്തിയത്.
Discussion about this post