മാഞ്ചസ്റ്റർ : അൾട്രാ മാരത്തൺ ഓട്ടത്തിനിടെ കാറിൽ കയറി സഞ്ചരിച്ച പ്രമുഖ അത്‌ലറ്റിന് അയോഗ്യത. സ്കോട്‌ലൻഡ് താരവും നിരവധി അൾട്രാ മാരത്തണുകളിലെ വിജയിയുമായ ജോസിയ സക്രീസ്വ്കിയാണ് ഓട്ടത്തിനിടെ കൃത്രിമം കാണിച്ചതിന് പിടിയിലായത്. ഏപ്രിൽ 7 നായിരുന്നു സംഭവം.
2023 ജിബി അൾട്രാസ് മാഞ്ചസ്റ്ററിലാണ് ജോസിയ സക്രീസ്വ്കി മൂന്നാം സ്ഥാനം നേടിയത്. മാഞ്ചസ്റ്റർ മുതൽ ലിവർപൂൾ വരെ 50 മൈലായിരുന്നു അൽട്രാ മാരത്തൺ. ഇതിനിടയിലാണ് 2.5 മൈൽ ഇവർ കാറിൽ സഞ്ചരിച്ചത്. ജിപിഎസ് മാപ്പിംഗ് ഡേറ്റയിൽ ഒരു മൈൽ ഒരു മിനുട്ടും നാൽപ്പത് സെക്കൻഡും കൊണ്ട് പൂർത്തിയാക്കിയതാണ് സംശയത്തിന് ഇടയാക്കിയത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിഷയം യുകെ അത്‌ലറ്റിക്സിനു മുൻപാകെ ഉന്നയിക്കപ്പെട്ടു എന്നും അവർ വ്യക്തമാക്കി. വളരെ നിരാശപ്പെടുത്തുന്ന സംഭവമാണിതെന്നും അധികൃതർ പ്രതികരിച്ചു.
അസുഖത്തെ തുടർന്നാണ് കാറിൽ സഞ്ചരിക്കേണ്ടി വന്നതെന്ന് ജോസിയയുടെ സുഹൃത്ത് അഭിപ്രായപ്പെട്ടു. ഓട്ടത്തിനിടെ തളർച്ച വന്നതിനെ തുടർന്നാണ് കാറിൽ കയറിയതെന്ന് ജോസിയ അന്വേഷണ സംഘത്തോട് പറഞ്ഞു. അങ്ങനെ സംഭവിക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കുമെന്നും ജോസിയ വ്യക്തമാക്കി.









Discussion about this post