ബംഗളൂരു : എയ്‌റോ ഷോ 2023 ന്റെ ഭാഗമായി ബംഗളൂരുവിൽ പ്രദർശനത്തിൽ പങ്കെടുത്ത് അമേരിക്കയുടെ അത്യാധുനിക പോർ വിമാനം എഫ്-35. അഞ്ചാം തലമുറ വിമാനമായ എഫ്-35 രണ്ടെണ്ണമാണ് എയ്‌റോ ഷോയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയത്. വിവിധോദ്ദേശ്യ പോർ വിമാനമായ എഫ്-35 ലോകത്തെ ഏറ്റവും ആധുനിക പോർ വിമാനങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്.
എഫ് -35എ ജോയിന്റ് സ്ട്രൈക്ക് ഫൈറ്ററും എഫ്-35 എ ലൈറ്റ്നിംഗ് ടുവുമാണ് എയ്‌റോ ഷോയുടെ ഭാഗമായത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് എഫ്-35 ന്റെ വരവിനെ കാണുന്നത്. ഇന്ത്യ ഭാവിയിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വിവിധോദ്ദേശ്യ പോർ വിമാനങ്ങളുടെ കരാറിനായി എഫ്-35 ഉം മത്സരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും നശീകരണ ശേഷിയുള്ള . അത്യാധുനിക പോർ വിമാനത്തെ എയ്‌റോ ഷോയിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യു.എസ് എയർഫോഴ്സ് അസിസ്റ്റന്റ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി മേജർ ജനറൽ ജൂലിയൻ സി ചീറ്റർ വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനത്തെ തുളച്ച് കയറാൻ കഴിയുന്ന പോർവിമാനങ്ങളാണിതെന്നും ജൂലിയൻ സി ചീറ്റർ പറഞ്ഞു.
Discussion about this post