യുകെ സ്വപ്‌നവുമായി എത്തുന്ന വിദ്യാര്‍ഥികളെ വലയിലാക്കാന്‍ പ്രവര്‍ത്തിക്കുന്നത് അന്താരാഷ്ട്ര തട്ടിപ്പ് ശൃഖലയെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പൗണ്ട് വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിക്കുന്ന സംഘം അവര്‍ക്ക് നല്‍കുന്ന വ്യാജ വിസ ഡോക്യുമെന്റുകളാണെന്ന് ബിബിസിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തി. സൗജന്യമായി ലഭിക്കേണ്ട സ്‌പോണ്‍സര്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിദ്യാര്‍ഥികള്‍ നല്‍കേണ്ടി വരുന്നത് 17000 പൗണ്ടാണ്.
എന്നാല്‍ അവര്‍ സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്ക് അപേക്ഷിച്ചാല്‍ ഇത്തരം ഡോക്യുമെന്റുകള്‍ ഇന്‍വാലിഡ് ആയതിനാല്‍ റിജക്ട് ചെയ്യപ്പെടുകയും ചെയ്യും. ഇത്തരം വ്യാജ ഡോക്യുമെന്റുകള്‍ക്ക് പിന്നില്‍ തൈമുര് റാസ എന്ന പാക് പൗരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാള്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയും താന്‍ വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കിയതായി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര വിസ തട്ടിപ്പ് സംഘത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ഇയാളെന്ന് ബിബിസിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ 86ഓളം വിദ്യാര്‍ഥികളുടെ അനുഭവങ്ങളും ബിബിസി റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ചിലരില്‍ നിന്ന് വന്‍ തുക ഈടാക്കിയ ഇയാള്‍ പിന്നീട് അവരുടെ ഫോണ്‍ കോളുകള്‍ പോലും അറ്റന്‍ഡ് ചെയ്യാത്ത അവസ്ഥയാണ്
വിസയ്ക്കായി അപേക്ഷിച്ച് ആയിരങ്ങള്‍ നഷ്ടമായ മറ്റ് 17 വിദ്യാര്‍ഥികളുടെ അനുഭവങ്ങളും ബിബിസി പങ്കുവെച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ 38000 പൗണ്ടാണ് ഇത് വരെ വിവിധ ഏജന്റുകള്‍ക്ക് വിസയ്ക്കായി ചിലവാക്കിയത്.
ഇങ്ങനെ യുകെയിലെത്തിയവരില്‍ പലര്‍ക്കും കയ്യില്‍ പണമില്ല. എന്നാല്‍ ഇതുവരെ സമ്പാദിച്ചത് മുഴുവന്‍ വിസയ്ക്കായി ചെലവാക്കിയതിനാല്‍ തിരിച്ചുമടങ്ങല്‍ എന്നതും ഇവരെക്കൊണ്ട് ഇനി സാധ്യമല്ല. അക്ഷരാര്‍ഥത്തില്‍ തങ്ങള്‍ ഒരു ട്രാപ്പിലായെന്നാണ് ഇവര്‍ പറയുന്നത്.










Discussion about this post