വൈറലാകാന്‍ എന്തും കാണിക്കുന്ന ആളുകളുടെ കാലമാണിത്. വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി പകര്‍ത്താനും വീഡിയോ എടുക്കാനുമെല്ലാം ഇക്കൂട്ടര്‍ തയ്യാറാവും. പലര്‍ക്കും ഇത്തരത്തില്‍ ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇത്തവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത് ഒരു യുവാവ് കരടിയുമായി മുഖാമുഖം എത്തുന്നതിന്റെ ദൃശ്യങ്ങളാണ്. അതും കരടിയുടെ ഗുഹയ്ക്കുള്ളില്‍ ഇറങ്ങിച്ചെന്നായിരുന്നു യുവാവിന്റെ സാഹസം. ആയു്‌സിന്റെ ബലം കൊണ്ടാവണം കരടി ഇത്തവണ വെറുതെ വിട്ടു.
സംഭവിച്ചതെന്താണെന്ന് നോക്കാം
സെര്‍ബിയന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സ്റ്റീഫന്‍ ജാങ്കോവിക്കാണ് കരടിയെ അതിന്റെ വാസസ്ഥലത്ത് കണ്ടുമുട്ടിയത്. ഭയാനകമായ ഈ രംഗം സ്റ്റീഫന്‍ തന്നെ പകര്‍ത്തുകയായിരുന്നു. ദൃശ്യത്തിന്റെ തുടക്കത്തില്‍ ഗുഹയ്ക്കുള്ളില്‍ ഇറങ്ങിയിരിക്കുന്ന സ്റ്റീഫനെ കാണാം.തൊട്ടു പിന്നാലെ ഗുഹയുടെ വാതിലിന്റെ ഭാഗത്തായി കൂറ്റനൊരു കരടി ഉള്ളിലേയ്ക്ക് നോക്കി നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. കരടി ഉള്ളിലേയ്ക്ക് പ്രവേശിച്ചാല്‍ കഥ മാറും.
എന്നാല്‍ തന്റെ ഗുഹയ്ക്കുള്ളില്‍ കടന്നുകയറിയ ആളെ ആക്രമിക്കാനുള്ള മനോഭാവത്തില്‍ ആയിരുന്നില്ല കരടി. അത് ഏതാനും ചുവടുകള്‍ മുന്നോട്ടുവച്ച് സ്റ്റീഫന് തൊട്ടരികില്‍ വരെ എത്തി. എന്നാല്‍ ഉടന്‍ തന്നെ പിന്നിലേക്ക് നടന്ന് പുറത്ത് എത്തുകയായിരുന്നു. ഈ തക്കത്തിന് സ്റ്റീഫനും പതിയെ ഗുഹയില്‍നിന്നും പുറത്തിറങ്ങി.
പുതിയ അതിഥിയെ പരിചയപ്പെടാന്‍ എന്ന മട്ടില്‍ കരടി സ്റ്റീഫന്റെ തൊട്ടരികിലെത്തി യുവാവിന്റെ തലയില്‍ മണപ്പിക്കുന്നതും വിഡിയോയില്‍ കാണാം. ഓണ്‍ ചെയ്ത നിലയിലുള്ള കാമറയും കരടി പരിശോധിക്കുന്നുണ്ട്. സംയമനത്തോടെയായിരുന്നു കരടിയോട് സ്റ്റീഫന്റെ പെരുമാറ്റം. അതിനെ ഒരുതരത്തിലും പ്രകോപിപ്പിക്കാനോ ഭയപ്പെടുത്തി ഓടിക്കാനോ യുവാവ് ശ്രമിച്ചില്ല.
ആറു കോടിയില്‍പരം ആളുകളാണ് സ്റ്റീഫന്റെ ഈ സാഹസിക വിഡിയോ ഇതിനോടകം ഇന്‍സ്റ്റഗ്രാമിലൂടെ കണ്ടത്. ഇതിനുപുറമേ രണ്ടു കരടികള്‍ പിന്നാലെ എത്തിയപ്പോള്‍ മരത്തില്‍ കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും സ്റ്റീഫന്‍ തന്റെ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്റ്റീഫന്റെ ധൈര്യം കണ്ട് അമ്പരപ്പോടെയാണ് ആളുകള്‍ പ്രതികരണങ്ങള്‍ കുറിക്കുന്നത്. ചിലര്‍ പറയുന്നത് ഇത്രയും പമ്പരവിഢിയായ ഒരാളെ ഉപദ്രവിക്കാതെ വിട്ട കരടി സാര്‍ എന്ത് മാന്യനായിരിക്കും എന്നാണ്.
View this post on Instagram
Discussion about this post