ചെരിപ്പ് അടിച്ചുമാറ്റികൊണ്ടോടുന്ന ഒരു പാമ്പിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ, ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യല് മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ചെരുപ്പിനടുത്തേക്ക് പമ്മി വരുന്ന പാമ്പിനെ കാണാം.
വളരെ ആത്മവിശ്വാസത്തോടെ അതിനരികില്‍ എത്തിയപ്പോള്‍ തന്നെ വളരെ കൗതുകത്തോടെ നോക്കുകയാണ് പാമ്പ്. അതിന് ശേഷം പാമ്പിനെ വെച്ച് നോക്കിയാല്‍ അല്‍പ്പം ഹെവിയായ ചെരിപ്പ് വായില്‍ കടിച്ചുപിടിച്ചുകൊണ്ട് ഇഴഞ്ഞു നീങ്ങുകയാണ്. വീഡിയോയുടെ ബാക്ക് ഗ്രൗണ്ടില്‍ അവന്‍ ചെരുപ്പുമായി ഓടി പോകുകയാണെന്ന് ക്യാമറ വുമണ്‍ പറയുന്നത് കേള്‍ക്കാം.
ചപ്പല്‍ സോര്‍ സാമ്പ് എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 11നാണ് എക്‌സില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ ധാരാളം പേരാണ് പാമ്പിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
വിനോദമായി മാത്രമല്ല സീരിയസായ ചര്‍ച്ചകള്ക്കും ഈ വിഡിയോ വഴിതെളിച്ചിരിക്കുകയാണ്. പാമ്പ് ഇങ്ങനെ ചെയ്തതിന് പിന്നില്‍ ശാസ്ത്രീയമായ എന്തെങ്കിലും കാരണം കാണുമെന്നാണ് ചിലരുടെ പക്ഷം.
चप्पल चोर साँप 🤣 pic.twitter.com/41VezsdAda
— Dinesh Kumar (@DineshKumarLive) August 11, 2024
Discussion about this post