ജീവിതപങ്കാളിയെ തേടി അലഞ്ഞിട്ടും ഫലം കാണാതെ വന്ന ഒരു യുവാവ് അവസാനം കണ്ടെത്തിയ ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പെണ്ണ് കാണാനായി പല വീടുകളിലും പോയെങ്കിലും ഈ ഉത്തരേന്ത്യന്‍ ചെറുപ്പക്കാരന് പല കാരണങ്ങള്‍ കൊണ്ടും വിവാഹം നടന്നില്ല. ഒടുവില്‍ സ്ഥിരമായി ഉദ്യമങ്ങളില്‍ പരാജയപ്പെട്ട അയാള്‍ ഇപ്പോള്‍ തിരക്കേറിയ മാര്‍ക്കറ്റ് ഏരിയയിലെ കടയുടെ മുന്നില്‍ നില്‍ക്കുന്ന പ്രതിമയെ വിവാഹം കഴിച്ചിരിക്കുകയാണ് . എന്തായാലും ഈ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടപ്പം പോലെ പ്രചരിച്ചു കഴിഞ്ഞു. ശേഷം വധുവിനൊപ്പം നടന്നു നീങ്ങുന്ന യുവാവിനെ വീഡിയോയില്‍ കാണാം.
ഉത്തരേന്ത്യന്‍ വരന്‍ ധരിക്കുന്ന തരത്തിലുള്ള തലപ്പാവും ഈ യുവാവ് ധരിച്ചിട്ടുള്ളതായി കാണാം. ഇയാള്‍ കടയ്ക്ക് മുന്നില്‍ വച്ചിരിക്കുന്ന പ്രതിമയുടെ അടുത്തേക്ക് നടന്നു നീങ്ങുന്നു. ചുംബനം നല്‍കിയ ശേഷം, പ്രതിമയെ ഹാരം അണിയിക്കുകയും, ശേഷം സ്വയം ഹാരമണിയുകയും ചെയ്യുന്നു. ഇതോടുകൂടി വിവാഹ ചടങ്ങുകള്‍ പൂര്‍ണമായി. വരനായ യുവാവ് സന്തോഷത്തോടെ കയ്യടിക്കുന്നു. അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും സ്വയം നേടിയ ശേഷം പ്രതിമയെയും എടുത്തുകൊണ്ട് നടന്നുനീങ്ങുന്ന യുവാവാണ് വീഡിയോയുടെ ബാക്കി ഭാഗങ്ങളില്‍.
ഈ വിചിത്രമായ കാഴ്ച്ച കണ്ട് അവിടെ കൂടി നിന്നവര്‍് മാത്രമല്ല, ആ വഴിയേ പോയവരും അത്ഭുതപ്പെട്ടു പലരും ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ആരംഭിച്ചു. നടുറോഡില്‍ പ്രതിമയ്ക്ക് ഒപ്പം യുവാവ് പോസ് ചെയ്യുന്ന ദൃശ്യങ്ങളും ഈ കൂട്ടത്തില്‍ കാണാം.
എന്തായാലും വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. 10 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ആയിരത്തിലധികം പേര്‍ ലൈക്കും ഷെയറും നല്‍കി കഴിഞ്ഞു.
Discussion about this post