തിരുവനന്തപുരം: കശ്മീർ ഫയൽസ് സിനിമയെ അസംബന്ധ സിനിമയെന്ന് വിളിച്ച പ്രകാശ് രാജിന് അതേ നാണയത്തിൽ മറുപടി നൽകി ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാതൃഭൂമി നടത്തിയ അക്ഷരോത്സവത്തിലായിരുന്നു പ്രകാശ് രാജ് കശ്മീർ ഫയൽസിനെ അസംബന്ധ സിനിമയെന്ന് വിളിച്ചത്. ഇതിന്റെ വീഡിയോ സഹിതം ട്വിറ്ററിലൂടെ നൽകിയ മറുപടിയിൽ മിസ്റ്റർ “അന്ധകാർ രാജ്” എന്നാണ് പ്രകാശ് രാജിനെ വിവേക് അഗ്നിഹോത്രി അഭിസംബോധന ചെയ്തത്.
കശ്മീർ ഫയൽസിന് ഓസ്‌കർ അല്ല ഭാസ്‌കർ പോലും കിട്ടില്ലെന്ന പ്രകാശ് രാജിന്റെ പരിഹാസത്തിനോടും വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. ഗോവ ചലച്ചിത്രമേളയിൽ കശ്മീർ ഫയൽസിനെതിരെ ജൂറി ചെയർമാൻ നദാവ് ലാപ്പിഡ് നടത്തിയ പ്രൊപ്പഗൻഡ പ്രയോഗം വിവാദമായിരുന്നു. ഇക്കാര്യം പരാമർശിച്ചാണ് ഓസ്‌കർ ലഭിക്കില്ലെന്നും അല്ലെങ്കിൽ നോക്കിക്കോളൂ എന്നും പ്രകാശ് രാജ് പറഞ്ഞത്.
എന്നാൽ അവിടിരിക്കുന്നത് അവനോ/അവളോ ആരായാലും അത് നിങ്ങളുടെ ആളുകളാകുമ്പോൾ എനിക്ക് എങ്ങനെയാണ് പുരസ്‌കാരം കിട്ടുകയെന്ന് ആയിരുന്നു വിവേക് അഗ്നിഹോത്രിയുടെ മറുപടി.
അവർ കുരയ്ക്കുക മാത്രമേയുളളൂവെന്നും കടിക്കുകയില്ലെന്നും ശബ്ദമലിനീകരണം മാത്രമാണ് ഉണ്ടാകുകയെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന്റെ ആസ്വാദകരെയാണ് പ്രകാശ് രാജ് കുരയ്ക്കുന്ന പട്ടികൾ എന്ന് വിളിച്ചതെന്ന് വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടി.
കശ്മീർ ഫയൽസ് പോലുളള ഒരു ചെറിയ, ജനങ്ങളുടെ സിനിമ അർബൻ നക്‌സലുകൾക്കാണ് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. ആരാണ് അതിന്റെ നിർമാതാവെന്നും കശ്മീർ ഫയൽസിന് ഓസ്‌കർ പോയിട്ട് ഭാസ്‌കർ പോലും ലഭിക്കില്ലെന്നും ഇവിടെയാണ് ചിത്രത്തിൽ പ്രൊപ്പഗൻഡ നിറയ്ക്കാനാകുക അവിടെ സെൻസിറ്റീവ് ആയ മീഡിയയാണെന്നുമായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ.
A small, people’s film #TheKashmirFiles has given sleepless nights to #UrbanNaxals so much that one of their Pidi is troubled even after one year, calling its viewer’s barking dogs. And Mr. Andhkaar Raj, how can I get Bhaskar, she/he is all yours. Forever. pic.twitter.com/BbUMadCN8F
— Vivek Ranjan Agnihotri (@vivekagnihotri) February 9, 2023
Discussion about this post