സൗത്ത് അമേരിക്കയില്‍ നിന്ന് സസ്യ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ അത്ഭുതമരമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സൊക്രോട്ടിയ എക്‌സോറേഷ്യ എന്നറിയപ്പെടുന്ന ഈ മരത്തിന് കാട്ടിനുള്ളിലൂടെ സഞ്ചരിക്കാനുള്ള സിദ്ധിയുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
വാക്കിംഗ് പാം എന്നാണ് ഇതറിയപ്പെടുന്നത് തന്നെ ഇക്വഡോറിലെയും മധ്യ അമേരിക്കയിലെയും മഴക്കാടുകളിലാണ് ഈ അത്ഭുത മരം തടിയില്‍ നിന്നാണ് ഈ മരത്തിന് വേരുകള്‍ മുളയ്ക്കുന്നത്. പതുക്കെ പതുക്കെ വേരുകള്‍ മാറ്റിമാറ്റിപ്പിടിച്ച് ഈ മരം മണ്ണിലൂടെ സഞ്ചരിക്കുകയാണ്. എന്നാല്‍ വളരെ പെട്ടെന്നാണ് ഈ മാറ്റം നടക്കുന്നതെന്ന് വിചാരിക്കരുത്. കാലങ്ങള്‍ കൊണ്ടാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്.
പീറ്റര്‍ എന്ന പാലിയോബയോളജിസ്റ്റാണ് ലോകത്തിന് മുന്നില്‍ ഈ നടക്കും മരത്തിനെ പരിചയപ്പെടുത്തിയത്. മരം ഇന്ന് വംശനാശ ഭീഷണിയിലാണ് കാടുതെളിക്കലും വനം കയ്യേറ്റവും ഈ മരങ്ങളുടെ നാശത്തിന് കാരണമായിക്കൊണ്ടിരിക്കുകയാണ്.
നടക്കും മരങ്ങളുടെ വ്യത്യസ്തമായ വേരുകള്‍ മണ്ണൊലിപ്പിനെ തടയുകയും ധാരാളം ജീവിവര്‍ഗ്ഗങ്ങള്‍ക്ക് താമസിക്കാനുള്ള സ്ഥലമായി നിലനില്‍ക്കുകയും ചെയ്യുന്നു. പ്രകൃതിയ്ക്ക് ഇത്രയും ഉപകാരങ്ങള്‍ ചെയ്യുന്ന മരത്തെ എന്തു വില നല്‍കിയും സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍.













Discussion about this post